കാസർകോട്: കേന്ദ്ര സർക്കാറിെന്റ ജനദ്രോഹനയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന പൊതുപണിമുടക്കിൽ അണിനിരക്കാൻ തീരുമാനിച്ചു. കേരള ബാങ്ക് ഹാളിൽ നടന്ന സമ്മേളനം അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ.പി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. എം. ജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ബെഫി സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ആർ. സരളാ ഭായ്, സംസ്ഥാന കമ്മിറ്റി അംഗം അമൽ രവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ.പി. സുരേഷ് കുമാർ (പ്രസി), കെ. രാഘവൻ (സെക്ര), ശരത് (ട്രഷ), കെ.വി. പ്രഭാവതി, കെ.വി. ബാലകൃഷ്ണൻ (വൈസ് പ്രസി), ചാൾസ്,ടി. ബാലകൃഷ്ണൻ (ജോ. സെക്ര). prasident suresh kumar ഇ.പി. സുരേഷ് കുമാർ (പ്രസി.), secretary k raghavan കെ. രാഘവൻ (സെക്ര)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.