'റേഷൻവ്യാപാരികളുടെ വേതനം പരിഷ്​കരിക്കണം'

കാസർകോട്​: റേഷൻവ്യാപാരികളുടെ വേതനം പരിഷ്കരിക്കണമെന്നും താൽക്കാലിക റേഷൻ വ്യാപാരികളെ സ്ഥിരപ്പെടുത്തണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനവും ആസ്ഥാനമന്ദിരവും സംസ്ഥാന പ്രസിഡൻറ്​ ജോണി നെല്ലൂർ ഉദ്​ഘാടനം ചെയ്‌തു. സംഘാടകസമിതി വർക്കിങ്​ ചെയർമാൻ വിജയൻ നായർ പതാക ഉയർത്തി. ജില്ല പ്രസിഡൻറ്​ ശങ്കർ ബെള്ളിഗെ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി, സംസ്ഥാന സെക്രട്ടറിമാരായ ഉണ്ണികൃഷ്ണ പിള്ള, ഗോപകുമാർ മുട്ടത്തറ, പി.കെ. അബ്ദുൽ റഹ്‌മാൻ, ഓർഗനൈസിങ് സെക്രട്ടറി എ. നടരാജൻ, സംഘാടക സമിതി ചെയർമാൻ ഇ.കെ. അബ്ദുല്ല, ജനറൽ കൺവീനർ സതീശൻ ഇടവേലി, ഹോസ്ദുർഗ് താലൂക്ക് പ്രസിഡൻറ്​ കെ. ശശിധരൻ, കാസർകോട്​ താലൂക്ക് പ്രസിഡൻറ്​ സതീശൻ ഇടവേലി, വെള്ളരിക്കുണ്ട് താലൂക്ക് പ്രസിഡൻറ്​ സജി പാത്തികര, മഞ്ചേശ്വരം താലൂക്ക് പ്രസിഡൻറ്​ ചന്ദ്രശേഖര, ജില്ല വൈസ് പ്രസിഡൻറുമാരായ സുരേഷ് മേലങ്കോട്, പി.ബി. അബൂബക്കർ, ജില്ല ജോ. സെക്രട്ടറി രാജേന്ദ്രൻ, ഹരിദാസ് വെള്ളരിക്കുണ്ട്, ശങ്കർ റാവു, അനിൽ പള്ളികണ്ടം, പി.എ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. കർണാടക സർക്കാറി​ന്റെ അവാർഡ് നേടിയ റേഷൻകടയുടമ മനോഹര ബല്ലാളിനെ ആദരിച്ചു. ജില്ല ജന. സെക്രട്ടറി ബാലകൃഷ്ണ ബല്ലാൾ സ്വാഗതവും കാസർകോട്​ താലൂക്ക് വൈസ് പ്രസിഡൻറ്‌ ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു. johny nelloor റീ​ട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡൻറ്​ ജോണി നെല്ലൂർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.