കാസർകോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറും സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ചു. മാനവ സൗഹൃദത്തിൻെറ അംബാസഡറെയാണ് നഷ്ടമായതെന്ന് സമസ്ത മദ്റസ മാനേജ്മൻെറ് ജില്ല നേതാക്കളായ എം.എസ്. തങ്ങൾ മദനി ഓലമുണ്ട, മൊയ്തീൻ കൊല്ലമ്പാടി, റഷീദ് ബെളിഞ്ചം എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. അസാധാരണ നേതൃപാടവത്തിൻെറ ഉടമയാണെന്ന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.കെ.കെ. മാണിയൂർ, ജില്ല പ്രസിഡൻറ് പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, ജനറൽ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ, ട്രഷറർ മുബാറക് ഹസൈനാർ ഹാജി, വർക്കിങ് സെക്രട്ടറി സിദ്ദീഖ് അസ്ഹരി പാത്തൂർ, റഷീദ് ബെളിഞ്ചം എന്നിവർ പറഞ്ഞു. സമസ്ത ദക്ഷിണ കന്നട ജില്ല പ്രസിഡൻറ് എൻ.പി.എം. സൈനുൽ ആബിദീൻ തങ്ങൾ അനുശോചിച്ചു. കേരള കോൺഗ്രസ് ബി ജില്ല കമ്മിറ്റി യോഗം അനുശോചിച്ചു. ജില്ല പ്രസിഡൻറ് പി.ടി നന്ദകുമാർ വെളളരിക്കുണ്ട് അധ്യക്ഷത വഹിച്ചു. സുരേഷ് പുതിയേടത്ത്, സി. തമ്പാൻ കാരിയിൽ, അഗസ്റ്റിൻ നടയ്ക്കൽ, രാജീവൻ പുതുക്കളം തുടങ്ങിയവർ സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ല പ്രസിഡൻറ് സുബൈർ അൽ ഖാസിമി പടന്ന, ആക്ടിങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, വർക്കിങ് സെക്രട്ടറി പി.എച്ച്. അസ്ഹരി ആദൂർ, താജുദ്ദീൻ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സഈദ് അസ്ഹദി പുഞ്ചാവി, മുഷ്ത്താഖ് ദാരിമി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, മഹ്മൂദ് ദേളി, അബ്ദുറസാഖ് അർശദി, ഇർഷാദ് ഹുദവി ബെദിര, കബീർ ഫൈസി പെരിങ്കടി, ഇസ്മാഈൽ അസ്ഹരി, സയ്യിദ് ഹംമ്ദുള്ള തങ്ങൾ, സ്വാദിഖ് മൗലവി ഓട്ടപ്പടവ്, ജമാൽ ദാരിമി എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.