ആസാദി കാ അമൃത് മഹോത്സവ്

കാസർകോട്​: ആസാദി കാ അമൃത് മഹോത്സവത്തി​ൻെറ ഭാഗമായി പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്ന ആഘോഷ പരിപാടികൾക്ക് സമാപനമായി. സമാപന സമ്മേളനവും ടി.എസ്. ഏറുമാടം സമർപ്പണവും പഴയകാല കാർഷിക യന്ത്രശേഖരണ യാത്രയുടെ ഉദ്ഘാടനവും രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. സമാപന ചടങ്ങിൽ എം. രാജഗോപലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ടി.എസ്. തിരുമുമ്പ് പ്രതിമ അനാച്ഛാദനം പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ കാസർകോട്​ കുള്ളൻ പശുവി​ൻെറ ഗോശാല ഉദ്ഘാടനം ചെയ്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ, ഇ.പി. രാജ്മോഹൻ, ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്ർ ഡോ. ടി. വനജ, മുൻ എം.എൽ.എ കെ. കുഞ്ഞിരാമൻ, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.പി. പ്രസന്നകുമാരി, പിലിക്കോട് പഞ്ചായത്തംഗം പി. അജിത, കാസർകോട്​ പ്രിൻസിപ്പൽ അഗ്രിക്കൾചറൽ ഓഫിസർ വീണ റാണി, ഡോ. വി. മീര മഞ്ജുഷ, ടി.എസ്. തിരുമുമ്പി​ൻെറ മകൾ പി.സി. പ്രസന്ന തുടങ്ങിയവർ പങ്കെടുത്തു. Captions ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ആരംഭിക്കുന്ന പഴയകാല കാർഷിക യന്ത്രശേഖരണ യാത്രയുടെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കുന്നു പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ടി.എസ്. തിരുമുമ്പ് പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഏറുമാടത്തിന്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.