കാഞ്ഞങ്ങാട്: ആരോഗ്യരംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്താൻ എൻ.ക്യൂ.എ.എസ് പരിശോധന വരുന്നതിന്റെ ഭാഗമായി ജില്ല ആശുപത്രി മുഖംമിനുക്കുന്നു. പെയിന്റിങ് ജോലികൾ ഞായറാഴ്ച രാവിലെ മുതൽ നടന്നു. ക്ലീനിങ് ജോലികളും പുരോഗമിക്കുന്നു. ദേശീയതലത്തിൽ അംഗീകാരം ലഭിച്ചാൽ പ്രതിവർഷം 40 ലക്ഷം രൂപ ലഭിക്കും. 2019ലാണ് കഴിഞ്ഞതവണ പരിശോധന നടന്നത്. അന്ന് അക്രഡിറ്റേഷൻ കിട്ടിയതിന് പിന്നാലെ തൊട്ടടുത്ത രണ്ട് വർഷങ്ങളിൽ സംസ്ഥാന ടീം വന്ന് സംതൃപ്തി രേഖപ്പെടുത്തി. മൂന്ന് വർഷം കഴിഞ്ഞതോടെയാണ് വീണ്ടും ദേശീയ ടീം വരുന്നത്. ആശുപത്രിയിൽ തദ്ദേശ വകുപ്പിന്റെ ഫണ്ടിൽനിന്നാണ് 30 ലക്ഷത്തിന്റെ നവീകരണം നടക്കുന്നത്. ആശുപത്രിയിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതും സിവിൽ വർക്കും പരിശോധനയുടെ ഭാഗമായി പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.