തൃക്കരിപ്പൂർ: കൈക്കേട്ടുകടവ് പൂക്കോയ തങ്ങൾ സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിനും വിദ്യാർഥികൾക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദപ്രചാരണം നടത്തിയവർക്കെതിരെ കർശന നടപടി ഉണ്ടായില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഏതാനും ദിവസമായി വിദ്യാർഥികളെ മയക്കുമരുന്നുമായി ബന്ധിപ്പിച്ച് നടക്കുന്ന പ്രചാരണം സംബന്ധിച്ച് ഉന്നത അധികാരികൾക്കുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയില്ല. കഴിഞ്ഞ ദിവസം കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർക്ക് നേരിട്ട് പരാതി നൽകി. വാർത്തസമ്മേളനത്തിൽ മാനേജർ എസ്. അഷ്റഫ്, പ്രിൻസിപ്പൽ എം. അബ്ദുൽ റഷീദ്, ഹെഡ്മാസ്റ്റർ കെ. രത്നാകരൻ, കൈക്കോട്ടുകടവ് മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എസ്. കുഞ്ഞഹമ്മദ്, നൗഷാദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.