വെള്ളരിക്കുണ്ട്: കര്‍ണാടക-കേരള അതിര്‍ത്തിയില്‍ പാണത്തൂരില്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കണമെന്ന് വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി യോഗം. നടപടികള്‍ സ്വീകരിക്കാന്‍ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ ഹാളിലായിരുന്നു യോഗം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തഹസില്‍ദാര്‍ പി.വി. മുരളി, കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, ബളാല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണി, സി.പി. ബാബു, ടി.പി. തമ്പാന്‍, എം.വി. കൃഷ്ണന്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പരപ്പ താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് ജീവനക്കാരുടെ കുറവ് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ ചുമതലപ്പെടുത്തി. വെള്ളരിക്കുണ്ട് താലൂക്കിനു സമീപം ബസ് സ്റ്റോപ് സ്ഥാപിക്കാന്‍ പി.ഡബ്ല്യു.ഡി , ആർ.ടി.ഒ, ബളാല്‍ പഞ്ചായത്തും സംയുക്തമായി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചു. പരപ്പയില്‍ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. വെള്ളരിക്കുണ്ടിലെ തുറന്നു കിടക്കുന്ന ഓടകളില്‍ സ്ലാബ് ഇടണമെന്ന് സമിതി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. കോളിച്ചാല്‍ ടൗണിൽ പൊതുമരാമത്ത് ഭൂമിയിലെ കൈയേറ്റം തടയാനുള്ള നടപടികളെടുക്കാന്‍ ആവശ്യമുയര്‍ന്നു. ലാന്‍ഡ് ബാങ്ക് വഴി ഭൂമി ലഭിക്കാനുള്ളവര്‍ക്ക് അടിയന്തരമായി ഭൂമി നൽകാനുള്ള നടപടികള്‍ ഉണ്ടാകണം. നിലവിലുള്ള 1200 ഓളം അപേക്ഷകര്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കണം. 69 പേര്‍ക്ക് ഭൂമി നൽകിയതായി അറിയിച്ചു. വെള്ളരിക്കുണ്ട് ആര്‍.ടി.ഒ ടെസ്റ്റിങ് ഗ്രൗണ്ടിനു സമീപം ടെസ്റ്റ് നടക്കുന്ന ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സ്ഥലം ഉപയോഗിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ആവശ്യപ്പെട്ടു. കുമ്പളപ്പള്ളി വയോജന കേന്ദ്രത്തിനു വൈദ്യുതി ലഭിക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായി വയോജന കേന്ദ്രം ഉടന്‍ തുറന്നു കൊടുക്കുമെന്ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി പറഞ്ഞു. താലൂക്കിലെ വൈദ്യുതി പ്രശ്‌നത്തിനു പരിഹാരം കാണാന്‍ വെള്ളരിക്കുണ്ട് താലൂക്കില്‍ ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ ഓഫിസ് സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നു. വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് , ബിരിക്കുളം കേന്ദ്രീകരിച്ച് താലൂക്കില്‍ ഒരു ഫയര്‍ സ്റ്റേഷന്‍, കെ.എസ്.ആര്‍. ടി.സിയുടെ ഒരു സബ് ഡിപ്പോ തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു. മലയോര ഹൈവേയില്‍ കോളിച്ചാല്‍- ചെറുപുഴ റൂട്ടില്‍ പണി പൂര്‍ത്തിയാകാനുള്ള ഭാഗങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും ആവശ്യമുയര്‍ന്നു. ഫോട്ടോ: വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടന്ന വെള്ളരിക്കുണ്ട് താലൂക്ക് വികസന സമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.