ബോവിക്കാനം: യുദ്ധം രൂക്ഷമായ യുക്രെയ്നിൽനിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തിയ മുളിയാർ മുണ്ടക്കൈയിലെ മെഡിക്കൽ വിദ്യാർഥിയും എസ്.ടി.യു ജില്ല വൈസ് പ്രസിഡന്‍റ് മാഹിൻ മുണ്ടക്കൈയുടെ മകനുമായ മുഹമ്മദ് ആദിലിനെ എസ്.ടി.യു ജില്ല നേതാക്കൾ സന്ദർശിച്ചു. നേതാക്കളായ മുത്തലിബ് പാറക്കെട്ട്, എം.എ. മക്കാർ, പി.ഐ.എ. ലത്തീഫ്, ഹനീഫ പാറ ചെങ്കള എന്നിവർ സംഘത്തിലുണ്ടായിരുന്നു. നടന്നും ട്രെയിൻ മാർഗവും അതിർത്തികടന്ന് ഹംഗറിയിലെത്തിയ ആദിലും സംഘവും ഇന്ത്യൻ എംബസി ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് ഡൽഹി വഴി നാട്ടിലെത്തിയത്. ആദിലടക്കം അഞ്ചുപേരാണ് ജില്ലയിൽനിന്നുള്ള വിദ്യാർഥികളായി സംഘത്തിലുണ്ടായിരുന്നത്. yukrain2: യുക്രൈനിൽനിന്ന് തിരിച്ചെത്തിയ മുഹമ്മദ് ആദിലിനെ എസ്.ടി.യു. നേതാക്കൾ സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.