കോട്ടയുടെ ചുറ്റുമതിലിൽ തീപിടിത്തം

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് കോട്ട ചുറ്റുമതിലിൽ വൻ തീപിടിത്തം. കോട്ട മതിലിനകത്ത്​ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് തീപിടിത്തമുണ്ടായത്. മതിലിനകത്തുള്ള ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിന് സമീപത്തെ അര ഏക്കറോളം ഭാഗം കത്തിനശിച്ചു. ഈ സമയം സ്കൂൾ കുട്ടികൾ ഗ്രൗണ്ടിൽ കളിക്കുന്നുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് അധികൃതർക്ക് ഗ്രൗണ്ടിനകത്ത് പ്രവേശിക്കാനായില്ല. പിന്നീട് മറ്റൊരു വശത്തുകൂടി എത്തിയാണ് ഫയർഫോഴ്സ് തീയണച്ചത്. ബിവറേജസ് മദ്യശാലക്ക് 10 മീറ്റർ അകലെവരെ തീ പടർന്നു. ഫയർഫോഴ്സ് തക്കസമയത്ത് എത്തിയതിനാലാണ് മദ്യശാലയിലേക്ക് തീപടരുന്നത് ഒഴിവായത്. ഹോസ്ദുർഗ് കോട്ടയുടെ ചുറ്റുമതിലിലുണ്ടായ തീപിടിത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.