കാഞ്ഞങ്ങാട്: സംസ്ഥാനതലത്തില്‍ ഐ.എന്‍.എല്ലിലുണ്ടായ പിളര്‍പ്പ് ജില്ലയില്‍ പൂര്‍ണമാകുന്നു. ഇരു വിഭാഗങ്ങളും മെംബര്‍ഷിപ് കാമ്പയിനുപിന്നാലെ ജില്ല കൺവെൻഷനുകളുമായി മുന്നോട്ട്. ഐ.എന്‍.എല്‍ ജില്ല കൺവെൻഷനെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരുവിഭാഗം പ്രവർത്തകർ വെള്ളിയാഴ്ച കാഞ്ഞങ്ങാട്ട് സംഗമിച്ചു. ജില്ല കൺവെൻഷൻ ഉദ്ഘാടനം തുറമുഖ മന്ത്രിയും അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന അഡ്ഹോക് കമ്മിറ്റി കൺവീനർ ഹംസ ഹാജി, എം.എ. ലത്തീഫ്, അഖിലേന്ത്യ ഉപാധ്യക്ഷൻ കെ.എസ്. ഫക്രുദ്ദീൻ ഹാജി, ജില്ല പ്രസിഡന്റ് മൊയ്‌തീൻ കുഞ്ഞി കളനാട്, സെക്രട്ടറി അസീസ് കടപ്പുറം, എൻ.എൽ.യു സംസ്‌ഥാന സെക്രട്ടറി സി.എം.എ ജലീൽ, നാഷനൽ യൂത്ത് ലീഗ് സംസ്‌ഥാന ട്രഷറർ റഹീം ബണ്ടിച്ചാൽ, ഹസീന ടീച്ചർ എന്നിവർ പങ്കെടുത്തു. കാസർകോട് ജില്ല എപ്പോഴും ഈ പാർട്ടിയുടെ കൂടെ നിന്നവരാണെന്നും വിമത നീക്കങ്ങളെ തിരിച്ചറിയാനുള്ള കഴിവ് അണികൾക്കുണ്ടെന്നും മന്ത്രി പറഞ്ഞു. നിയമസഭ ഇലക്ഷനിൽ പരാജയപ്പെടുത്താൻ വഹാബ് അനുകൂലികൾ ശ്രമിച്ചു. അവർ സി.പി.എം നേതാക്കളെ വരെ തെറ്റിദ്ധരിപ്പിക്കുകയുണ്ടായെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഐ.എൻ.എൽ വനിത കൗൺസിലർമാർ ജില്ല കൺവെൻഷനിൽനിന്ന് വിട്ടുനിന്നു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല പരിപാടിയിൽ പങ്കെടുത്തു. മാര്‍ച്ച് 11ന് കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ വഹാബ് അനുകൂലികൾ ജില്ല കൺവെൻഷനും മെംബര്‍ഷിപ് ക്യാമ്പയിനും വിളിച്ചുചേര്‍ത്തിട്ടുണ്ട്. പരിപാടിയില്‍ അബ്ദുല്‍ വഹാബ് അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇരുവിഭാഗങ്ങളും തമ്മില്‍ ചേരിത്തിരിഞ്ഞതോടെ ജില്ലയില്‍ ഐ.എന്‍.എല്ലിലെ പിളര്‍പ്പ് പൂര്‍ണമായി. പരസ്പരം ശക്തി തെളിയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജില്ലയില്‍ വഹാബ് വിഭാഗം നേരത്തെ തന്നെ യോഗം ബേക്കലില്‍ ചേര്‍ന്നിരുന്നു. വഹാബ് വിഭാഗം വിളിച്ചുചേര്‍ത്ത യോഗത്തില്‍ നാലോളം സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതേസമയം കാഞ്ഞങ്ങാട്ട് വഹാബ് വിഭാഗത്തിന് ശക്തിയില്ലെന്നും പുറമെയുള്ളവരാണ് കാഞ്ഞങ്ങാട്ടെത്തി കാമ്പയിന്‍ നടത്തുന്നതെന്നുമാണ് ഔദ്യോഗിക വിഭാഗം നേതാക്കൾ പറയുന്നത്. പ്രവർത്തക രോഷം ഭയന്ന് മുൻ ജനറൽ സെക്രട്ടറിയും അഡ്ഹോക് കമ്മിറ്റി അംഗവുമായ കാസിം ഇരിക്കൂറിനെ ഒഴിവാക്കിയെന്നാണ് വഹാബ് അനുകൂലികൾ പറയുന്നത്. കാഞ്ഞങ്ങാട്ട് നടന്ന ഐ.എൻ.എൽ ജില്ല കൺവെൻഷൻ ദേശീയ ജനറൽ സെക്രട്ടറിയും തുറമുഖ മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.