കാസര്‍കോട്: കെ.എസ്.ടി വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) കാസര്‍കോട് യൂനിറ്റ് വാര്‍ഷിക യോഗവും യാത്രയയപ്പും സംഘടിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. ശശിധരന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിജു ജോണ്‍, ജില്ല സെക്രട്ടറി വി. ഗോപാലകൃഷ്ണ കുറുപ്പ്, ജില്ല വൈസ് പ്രസിഡന്‍റ് പി.പി. സുധീര്‍, ജില്ല ട്രഷറര്‍ വി.സി. ശരത് കുമാര്‍, പി.പി. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. സർവിസില്‍നിന്നും വിരമിക്കുന്ന യൂനിയന്‍ അംഗമായ കണ്ടക്ടര്‍ ചന്ദ്രശേഖന്‍ നമ്പ്യാര്‍ക്ക് ചടങ്ങിൽ ഉപഹാരം നല്‍കി. സി.ഐ.ടി.യു യൂനിയന്‍ വിട്ട് ഐ.എന്‍.ടി.യു.സിയില്‍ ചേര്‍ന്ന എ.വി. കുട്ടന് സംസ്ഥാന ജനറല്‍ സെക്രട്ടറി മെംബര്‍ഷിപ് നല്‍കി. യൂനിറ്റ് സെക്രട്ടറി ജലീല്‍ മല്ലം സ്വാഗതവും ട്രഷറര്‍ പി.ടി. രഞ്ജിത്ത് നന്ദിയും പറഞ്ഞു. INTUC കെ.എസ്.ടി വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) വാര്‍ഷിക യോഗവും യാത്രയയപ്പും സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.