കുമ്പള: ആദ്യം മുതിർന്നവരെ കയറ്റുക, പിന്നാലെ, 'മതി, ബേക്കില് ബേറെ ബസ് ബെരുന്ന്ണ്ട്' എന്നുപറഞ്ഞ് ഡബിൾ ബെൽ അടിച്ചുവിടുക... സ്വകാര്യ ബസുകൾക്ക് വിദ്യാർഥികളോടുള്ള ക്രൂരതകൾ ഇനിയും അവസാനിച്ചിട്ടില്ല. സ്കൂൾ വിട്ടുകഴിഞ്ഞാലും മണിക്കൂറുകളോളം കരുണയുള്ള ബസുകാരന്‍റെ വരവ് കാത്തിരിക്കുന്ന ഈ കാഴ്ചക്ക് അറുതിയായിട്ടില്ല. ചെറിയ കുട്ടികൾപോലും ഇപ്പോഴും സ്വകാര്യ ബസുകൾക്ക് രണ്ടാംതരക്കാരായി തുടരുകയാണ്. ഏറെ നാളുകളായി വിദ്യാർഥികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നമാണ് അവരുടെ ബസ് യാത്രയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ. കോവിഡിൽ വലിയ നഷ്ടം സംഭവിച്ച് ദുരിതമനുഭവിക്കുന്നവരാണ് തങ്ങളെന്ന് ബസുകാർ പറയുമെങ്കിലും കോവിഡിനു മുമ്പ് പുറത്തുനിർത്തിയതിന്‍റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്. സ്റ്റുഡന്റ്സ് ടിക്കറ്റ് തുക സ്വീകരിക്കുന്നതിനു പകരം കൂടുതൽ പണം ആവശ്യപ്പെടുന്നു എന്നാണ് മറ്റൊരു പരാതി. കുട്ടികളോട് തീരെ കരുണയില്ല. സ്റ്റുഡന്റ്സ് ടിക്കറ്റിൽ സഞ്ചരിക്കുന്ന വിദ്യാർഥികളെ ഒന്നടങ്കം പൊരിവെയിലത്ത് ബസിനു പുറത്തു നിർത്തുകയാണ്. ഇനി ബസിൽ കയറിയാൽതന്നെ സീറ്റിൽ ഇരിക്കാൻ പാടില്ല. കയറാൻ നേരം 'മതി എനി കേറണ്ട' എന്ന് പറയുന്നതുപോലെ ഇറങ്ങാൻ നേരവും ഒരു തള്ളുണ്ട്. 'ബേങ്കീ... ബേങ്കീ... (വേഗം ഇറങ്ങൂ)' എന്ന്. കുമ്പളയിലെ ഈ പതിവുകാഴ്ചയെ തുടർന്ന് എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി കുമ്പളയിലെ ബസ് ഉടമകളുമായും ബസ് ഡ്രൈവർമാരുമായും ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബസ് ജീവനക്കാരുമായി എം.എസ്.എഫ് മണ്ഡലം ട്രഷറർ ജംഷീർ മൊഗ്രാൽ, പഞ്ചായത്ത് എം.എസ്.എഫ് വൈസ് പ്രസിഡന്‍റ് മുർഷിദ് മൊഗ്രാൽ, നാഫി ബംബ്രാണ, രിഫായി കുമ്പള എന്നിവർ സംസാരിക്കുകയും തൃപ്തികരമായ മറുപടി അല്ലാത്തതുകൊണ്ടുതന്നെ കുമ്പള സി.ഐ പ്രമോദ് മുമ്പാകെ നേരിട്ട് പരാതി സമർപ്പിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബസ് ഉടമകളെ വിളിച്ചുകൂട്ടി മേൽപറഞ്ഞ കാര്യങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും വിദ്യാർഥികളുടെ യാത്രാപ്രശ്നങ്ങൾ പരിഹരിക്കാനുള്ള എല്ലാ കാര്യങ്ങളും കൈക്കൊള്ളുമെന്നും കുമ്പള സി.ഐ ഉറപ്പുനൽകിയതായി നേതാക്കൾ അറിയിച്ചു. bus കുമ്പളയിൽ കുട്ടികൾ കൂട്ടത്തോടെ ബസ് കയറുന്ന കാഴ്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.