മുളിയാർ: കോടിക്കണക്കിന് രൂപ കമീഷൻ പറ്റാൻ വേണ്ടിമാത്രം മുന്നോട്ടു വെച്ചതാണ് കെ-റെയിൽ പദ്ധതിയെന്നും സർക്കാർ അത് ഉപേക്ഷിക്കണമെന്നും ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ. മുളിയാർ ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡൻറ് കെ. ബലരാമൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം. കുഞ്ഞമ്പു നമ്പ്യാർ, ഡി.കെ.ടി.എഫ് ജില്ല പ്രസിഡൻറ് എ. വാസുദേവൻ, അഡ്വ. ശ്രീജിത്ത് മാടക്കാൽ, പവിത്രൻ സി. നായർ, നാരായണൻ കരിയത്, സി. അശോക് കുമാർ, സാബു എബ്രഹാം, കുഞ്ഞി കൃഷ്ണൻ മാടക്കാൽ, ടി.കെ. ദാമോദരൻ, ടി. ഗോപിനാഥൻ നായർ, ബി.സി. കുമാരൻ, രാധാകൃഷ്ണൻ ചേരിപ്പാടി, മഹലിംഗ മണിയാണി, ഭാസ്കരൻ ചെറുവത്തൂർ, എ. പ്രസന്ന ചന്ദ്രൻ, മധുസൂദനൻ കോടി, കെ. ബാലകൃഷ്ണൻ, മധു പേരഡുക്കം എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് നിവേദനം നൽകി കാസർകോട്: വിദേശത്തുനിന്ന് രണ്ട് ഡോസ് കോവിഡ് വാക്സിനെടുത്ത് നാട്ടിൽ വന്ന് ഒമ്പത് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റി ആരോഗ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.