കാസർകോട്: പട്ടിയെ വളര്‍ത്തുന്നതിനും കൈവശം വെക്കുന്നതിനും പഞ്ചായത്തിന്‍റെ അനുമതി നിർബന്ധം. ലൈസന്‍സ് ഇല്ലാതെയും, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അലഞ്ഞുതിരിയാന്‍ അനുവദിച്ചുകൊണ്ട് പട്ടിയെ വളര്‍ത്തുകയോ കൈവശം വെക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പനത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു കാസര്‍കോട്: ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (എക്‌സൈസ്) എന്‍.സി.എ-എല്‍.സി/എ.ഐ (കാറ്റഗറി നമ്പര്‍ - 188/2020) തസ്തികയിലെ ചുരുക്കപ്പട്ടിക ഫെബ്രുവരി 25ന് പ്രസിദ്ധീകരിച്ചു. ഫോണ്‍: 04994 230102. ജില്ലയില്‍ ജുഡീഷ്യറി (ക്രിമിനല്‍) വകുപ്പില്‍ കന്നഡ ട്രാന്‍സലേറ്റര്‍(കാറ്റഗറി നമ്പര്‍ - 274/2018) തസ്തികയിലെ ചുരുക്കപ്പട്ടിക ഫെബ്രുവരി 25ന് പ്രസിദ്ധീകരിച്ചു. ഫോണ്‍: 04994 230102. പൊതുവിടം എന്‍റേതും; രാത്രി നടത്തം ഇന്ന് കാസർകോട്: ഈ തെരുവുകള്‍ ഞങ്ങളുടേതും കൂടിയാണെന്ന് വിളിച്ചുപറഞ്ഞ് വനിതകളുടെ രാത്രി നടത്തം വ്യാഴാഴ്ച. വനിത ശിശു വികസന വകുപ്പ് പരപ്പ ഐ.സി.ഡി.എസാണ് രാത്രി നടത്തം സംഘടിപ്പിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമവും വിവേചനവും അവസാനിപ്പിക്കുകയാണ് ലക്ഷ്യം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.