സ്കൂൾ ബസ് ഫ്ലാഗ് ഓഫും പാസിങ്​ ഔട്ട് പരേഡും

കാസർകോട്: ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു അനുവദിച്ച ബസിന്‍റെ ഫ്ലാഗ് ഓഫ് ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു. സ്കൂളിലെ എസ്.പി.സി ബാച്ചിന്‍റെ പാസിങ്​ പരേഡിൽ എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. സ്കൂളിൽ നടന്ന പരിപാടിയിൽ പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. കുര്യാക്കോസ്, പ്രിൻസിപ്പൽ എം. ഗോവിന്ദൻ, സി.പി. സിന്ധു മോൾ അഴകത്ത്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ, പരപ്പ ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൻ എം. പത്മകുമാരി, ഹെഡ് മാസ്റ്റർ കെ. സുരേഷ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്ത്മല തുടങ്ങിയവർ പങ്കെടുത്തു. school bus flag off ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു അനുവദിച്ച ബസിന്‍റെ ഫ്ലാഗ് ഓഫ് ഇ. ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.