പാലക്കുന്ന് ക്ഷേത്രം ഭരണി ഉത്സവത്തിന് കൊടിയേറി

ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന് കൊടിയേറി. ഭണ്ഡാരവീട്ടിൽ നിന്ന് രാത്രി 10 മണിയോടെ എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തി. ശുദ്ധികർമങ്ങളും കലശാട്ടും പൂർത്തിയാക്കി അഞ്ചു ദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറി. തുടർന്ന് ഉത്സവാരംഭ വിളംബരമെന്നോണം കരിപ്പോടി യു.എ.ഇ കമ്മിറ്റിയും പ്രാദേശിക സമിതിയും സംയുക്തമായി ആചാര വെടിക്കെട്ട് നടത്തി. uduma palakkunnu temple1, 2ഭരണി ഉത്സവത്തോടനുബന്ധിച്ചു പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ തിങ്കളാഴ്ച വൈകുന്നേരം പന്തൽ കയറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.