തൃക്കരിപ്പൂർ: കെ.ജി.എം സ്പോർട്സ് ക്ലബ് വലിയപറമ്പ, ജില്ല സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ നടത്തുന്ന പുരുഷ, വനിത ഡേ-നൈറ്റ് ഫ്ലഡ് ലിറ്റ് ജില്ല യൂത്ത് വോളി ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി രൂപവത്കരണ യോഗം വലിയപറമ്പിൽ ചേർന്നു. ഈ മാസം 27നാണ് ചാമ്പ്യൻഷിപ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. കൊളങ്ങര രാമൻ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി. അശോകൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അനിൽകുമാർ, വാർഡ് അംഗം ഇ.കെ. മല്ലിക, സി. കുമാരൻ, പി.കെ.സി. കുഞ്ഞബ്ദുല്ല, കൊളങ്ങര മധു, വി. പ്രദീപൻ, നാരായണൻ കുയ്യനങ്ങാടൻ, ടി.വി. രതീഷ് എന്നിവർ സംസാരിച്ചു. ടി.കെ. അനിൽകുമാർ സ്വാഗതവും ടി.വി. ശശി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി.വി. സജീവൻ (ചെയർ), സി. കുമാരൻ (വർക്കിങ് ചെയർ), പി.പി. അശോകൻ (ജന. കൺ), ടി.കെ. അനിൽകുമാർ, ഇ.കെ. ഷാജി, ടി.വി. ശശി (കൺ). tkp volly ജില്ല യൂത്ത് വോളി ചാമ്പ്യൻഷിപ്പിന്റെ സംഘാടകസമിതി രൂപവത്കരണയോഗം വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.