വിഷരഹിത പച്ചക്കറികൃഷി

ചെറുവത്തൂർ: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉദിനൂരിൽ പച്ചക്കറി കൃഷിക്ക് തുടക്കം. സി.പി.എം ഉദിനൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ജൈവ പച്ചക്കറി കൃഷി തുടങ്ങിയത്. വെണ്ട, പയർ, നരമ്പൻ, പച്ചമുളക് തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്തത്. നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്ഥിരംസമിതി കമ്മിറ്റി ചെയർമാൻ എം. സുമേഷ് നടീൽ ഉദ്ഘാടനം ഉദ്​ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ. ദാമു, കെ.വി. ഗോപാലൻ, ഒ.കെ. രമേശൻ ആയിറ്റി, പി. രാജൻ, കെ.വിനോദ്, ടി.വി. സന്തോഷ്, പി. നരേന്ദ്രൻ, വൈക്കത്ത് കരുണാകരൻ, പി.വേലായുധൻ നായർ, പി.വി. യദുകൃഷ്ണൻ, പി.വിധുരാജ്, എം. തങ്കമണി, വി.വി. ശ്രീജ എന്നിവർ നേതൃത്വം നൽകി. പടം : പച്ചക്കറി കൃഷി നടീൽ നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന സ്ഥിരംസമിതി ചെയർമാൻ എം. സുമേഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.