നീലേശ്വരം: സംസ്ഥാനത്തിന്‍റെ വികസനരേഖ മാറ്റുന്ന സിൽവർ ലൈൻ പദ്ധതി യാഥാർഥ്യമാക്കണമെന്ന് ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി. തോമസ് ഉദ്‌ഘാടനം ചെയ്തു. ഒ.വി. പവിത്രൻ അധ്യക്ഷത വഹിച്ചു. എം.വി. രതീഷ്, സഞ്ജയ്, എ.ആർ. അഗജ, കെ.എം. വിനോദ്, ജില്ല സെക്രട്ടറി സി.ജെ. സജിത്ത്, കെ. മണി, ജില്ല പ്രസിഡൻറ് പി.കെ. നിഷാന്ത്, കെ. സബീഷ്, രേവതി കുമ്പള, പി. ശിവപ്രസാദ്, ഷാലു മാത്യു, എൻ. പ്രീയേഷ്, കെ.പി. സതീഷ് ചന്ദ്രൻ, എം. രാജൻ, വി. പ്രകാശൻ, ടി.വി. ഭാസ്കരൻ, എം.വി. ദീപേഷ്, കെ.വി. അഭിലാഷ്, ടി.കെ. സുഭാഷ്, പി.പി. മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.വി. രതീഷ് (സെക്ര), പി. അഖിലേഷ്, സിനീഷ് കുമാർ, എ. അഭിജിത്ത് (ജോ. സെക്ര), എം.വി. ദീപേഷ് (പ്രസി), മുകേഷ്, സുജിത്ത് കുമാർ, അമൃത സുരേഷ് (വൈസ് പ്രസി), കെ. സനുമോഹൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.