ചെറുവത്തൂർ: മൊബൈൽ ബോഡി ഫ്രീസറുമായി എരവിൽ മഹാത്മജി സാന്ത്വനം ട്രസ്റ്റ് പ്രവർത്തകർ. മരണാനന്തരം പ്രിയപ്പെട്ടവരുടെ ഭൗതിക ശരീരം ദൂരെ ആശുപത്രികളിലും മറ്റും സൂക്ഷിക്കുന്നതിൽ പ്രയാസമനുഭവിക്കുന്നവർക്ക് സഹായമേകാനാണ് ഈ സംവിധാനം ഒരുക്കിയത്. എരവിലെ പരേതയായ മാവിലാപത്തായ പുരയിൽ സാവിത്രി അമ്മയുടെ സ്മരണക്ക് മക്കളാണ് ഇത് ട്രസ്റ്റിന് നൽകിയത്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഫ്രീസർ നാടിന് സമർപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ കെ. ധനരാജ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ പി. അജിത, നവീൻ ബാബു, പി.കെ. രഘുനാഥ്, എം.പി. ഉണ്ണികൃഷ്ണൻ നമ്പ്യാർ എന്നിവർ സംസാരിച്ചു. മാധ്യമ പുരസ്കാരം നേടിയ ടി. രാജൻ, മികച്ച വില്ലേജ് ഓഫിസർക്ക് സംസ്ഥാന അവാർഡ് നേടിയ കെ.വി. ബിജു, സനിൽ കാലിക്കടവ്, സായന്ത് അശോകൻ എന്നിവരെ അനുമോദിച്ചു. സെക്രട്ടറി സമീർ കാരയിൽ സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. ശ്യാം പ്രസാദ് നന്ദിയും പറഞ്ഞു. പടം..എരവിൽ മഹാത്മജി സാന്ത്വനം ട്രസ്റ്റ് ഒരുക്കിയ മൊബൈൽ ബോഡി ഫ്രീസർ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നാടിന് സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.