മഞ്ചേശ്വരം: പതിറ്റാണ്ടുകളുടെ മുറവിളിക്കുശേഷം . ഇതോടെ നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രാദുരിതത്തിന് അവസാനമായി. മംഗൽപാടി പഞ്ചായത്തിലെ 17ാം വാർഡ് അട്‌ക്കയെയും 13ാം വാർഡ് ഇച്ചിലങ്കോട് എന്നിവയിലെയും ജനങ്ങളെ ബന്ധിപ്പിക്കുന്ന ട്രാക്ടർ വേയാണിത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് നടപ്പുസാമ്പത്തിക വർഷത്തിൽ 13.5 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി ടെൻഡർ ചെയ്ത വർക്കാണിത്. അട്‌ക്കയിൽനിന്നും ചിത്തൂർ, ഇച്ചിലങ്കോട് എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും ഇത് പ്രയോജനം ചെയ്യും. നേരത്തെ വർഷങ്ങളായി നാട്ടുകാർ മണ്ണിട്ട് നിർമിച്ച താൽക്കാലിക പാതയിലൂടെയാണ് യാത്ര ചെയ്തിരുന്നത്. കഷ്ടിച്ച് ഒരു ഓട്ടോറിക്ഷക്ക് മാത്രം കടന്നു പോകാൻ സാധിച്ചിരുന്ന ഇവിടെ നിലവിൽ 3.2 മീറ്റർ വീതിയിലുള്ള ട്രാക്ടർ വേയാണ് നിർമിച്ചത്. ഷിറിയ പുഴയുടെ കൈവരിയായ ഹുലിസിനാടി എന്ന പ്രദേശത്ത് വർഷാവർഷം നാട്ടുകാർ തടയണ നിർമിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. വി.സി.ബി നിർമാണത്തോടെ ഇനിമുതൽ കർഷകർക്ക് വേനൽക്കാലത്ത് വെള്ളത്തിന്‍റെ പ്രശ്നം ഒരു പരിധിവരെ തടയാനും സാധിക്കും. mjr vcb നിർമാണം പൂർത്തിയായ അട്‌ക്ക വി.സി.ബി കം ട്രാക്ടർ വേ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.