സോളിഡാരിറ്റി പണ്ഡിത സംഗമം

കാസർകോട്: 'ഫാഷിസ്റ്റ് കാലത്തെ അതിജീവനം: പണ്ഡിത ദൗത്യം' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ് ജില്ല കമ്മിറ്റി പണ്ഡിത സംഗമം സംഘടിപ്പിച്ചു. ഇസ്‌ലാമിക് സൻെററിൽ നടന്ന പരിപാടി ഇത്തിഹാദുൽ ഉലമ കേരള പ്രസിഡന്റ് ഇല്യാസ് മൗലവി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ് വിഷയാവതരണം നടത്തി. അഷ്റഫ് ഹുദവി, മുഹമ്മദ് അസ്ഹരി, സാദിഖ് ഹുദവി, റഫീഖ് സലഫി, അസ്‌ബഖ് ഹകമി, അബ്ദുൽ നാസിർ ഖാസിമി, അബ്ദുൽ ഹഖ് ഹുദവി ഹസൈനാർ, അബ്ദുൽ കരീം ബായാർ, അബ്ദുറഊഫ് ഹുദവി, ജിയാദ് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്റ് ഇസ്മായിൽ പള്ളിക്കര സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്റ് വി.എൻ. ഹാരിസ് നന്ദിയും പറഞ്ഞു. മേയിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളന പ്രചാരണ ഭാഗമായാണ്​ പണ്ഡിത സംഗമം സംഘടിപ്പിച്ചത്. solidarity സോളിഡാരിറ്റി ജില്ല കമ്മിറ്റിയുടെ പണ്ഡിത സംഗമം ഇത്തിഹാദുൽ ഉലമ കേരള പ്രസിഡന്റ് ഇല്യാസ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.