പോസ്റ്റര്‍ പ്രകാശനം

കാസർകോട്: ജില്ലയിലെ ആശ വര്‍ക്കര്‍മാര്‍ക്കുള്ള രണ്ടാംഘട്ട ഓണ്‍ലൈന്‍ പരിശീലനം തിരഞ്ഞെടുത്ത അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ആരംഭിച്ചു. പരിശീലനത്തിന്‍റെ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍വഹിച്ചു. എ.ഡി.എം എ.കെ. രമേന്ദ്രന്‍, ഫിനാന്‍സ് ഓഫിസര്‍ എം. ശിവപ്രകാശന്‍, ഐ.ടി മിഷന്‍ ജില്ല പ്രോജക്ട് മാനേജര്‍ എസ്. നിവേദ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, ജില്ല ആശ കോഓഡിനേറ്റര്‍ പി. ശശികാന്ത്, അസി. പ്രോജക്ട് കോഓഡിനേറ്റര്‍ (അക്ഷയ) ബി. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ: ജില്ലയിലെ ആശ വര്‍ക്കര്‍മാര്‍ക്കുള്ള രണ്ടാംഘട്ട ഓണ്‍ലൈന്‍ പരിശീലനത്തിന്‍റെ ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍വഹിക്കുന്നു ബോധവത്കരണ പരിപാടി കാസർകോട്​: ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ യൂനിറ്റിന്‍റെയും കുറ്റിക്കോല്‍ പടുപ്പ് ക്ഷീരോൽപാദക സഹകരണ സംഘത്തിന്‍റെയും ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി പാൽ ഗുണമേന്മ ബോധവത്​കരണ പരിപാടി ചൊവ്വാഴ്ച രാവിലെ 9.30ന് കുറ്റിക്കോല്‍ വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടത്തും. ഇന്‍സ്ട്രക്ടര്‍ നിയമനം കാസര്‍കോട്: ഗവ. ഐ.ടി.ഐയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നീ ട്രേഡുകളില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം ഫെബ്രുവരി 24ന് രാവിലെ 10ന്. ഫോണ്‍: 04994256440

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.