കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കിയ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ മൊബൈല്‍ വിഡിയോ പ്രദര്‍ശനം കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ പര്യടനം തുടങ്ങി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസാണ് പ്രദര്‍ശനം ഒരുക്കിയത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണന്‍ മൊബൈല്‍ വിഡിയോ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സൻ കെ. ശകുന്തള അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗീത കൃഷ്ണന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ സബ് എഡിറ്റര്‍ സുമിത്ത് വി. നായര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റൻറ് എ.പി. ദില്‍ന, കണ്ടൻറ് എഡിറ്റര്‍ ദീക്ഷിത കൃഷ്ണ, ടി.കെ. കൃഷ്ണന്‍, ആര്‍. മനോജ്, കെ. പ്രസീത, സുനോജ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ. നിധീഷ് നന്ദിയും പറഞ്ഞു. ഹ്രസ്വചിത്ര പ്രദര്‍ശന യാത്ര ഫെബ്രുവരി 21 മുതല്‍ 25 വരെ കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്കുകളില്‍ പര്യടനം നടത്തും. കന്നട, തുളു, മലയാളം ഭാഷകളില്‍ ഒരുക്കിയ, വികസന നേട്ടങ്ങളടങ്ങിയ ഹ്രസ്വ വിഡിയോ പ്രദര്‍ശിപ്പിക്കും. തിങ്കളാഴ്ച കാസര്‍കോട്, ചെര്‍ക്കള, ബോവിക്കാനം, കര്‍മംതൊടി, മുള്ളേരിയ, നാരംപാടി, മാര്‍പ്പനടുക്ക, നാട്ടക്കല്‍, ബെള്ളൂര്‍, കിന്നിംഗാര്‍, വാണിനഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. ഫോട്ടോ: സര്‍ക്കാറിന്‍റെ വികസന പദ്ധതികളുടെ ഹ്രസ്വചിത്ര പ്രദര്‍ശനവുമായി എല്‍.ഇ.ഡി സ്‌ക്രീന്‍ ഘടിപ്പിച്ച വാഹനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി. ബേബി ബാലകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.