പരിമിതികൾ അതിജയിച്ച ദേവികിരണിനും മുനാസിനും ഗവേഷണ ഫെലോഷിപ്

blurb: എൻഡോസൾഫാൻ ഇരയാണ് ദേവികിരൺ ഷക്കീബ് മുഹമ്മദ് കാഞ്ഞങ്ങാട്: ഇരുട്ടിനെ മനക്കരുത്തുകൊണ്ട് മറികടന്ന്​ ദേവികിരണിനും മുനാസിനും ജൂനിയർ റിസർച് ഫെലോഷിപ്. എൻമകജെ ഏത്തടുക്കയിലെ കൂലിപ്പണിക്കാരനായ ഈശ്വര നായിക്കി​ന്റെയും പുഷ്പലതയുടെയും മകനാണ് ദേവി കിരൺ. പെരിയ കേന്ദ്ര സർവകലാശാലയിലെ എം.എ ഇംഗ്ലീഷ് വിദ്യാർഥിയാണ്​. കുഞ്ഞുന്നാളിലേ വേദനകളും ഇരുട്ടും ജീവിതം ദുസ്സഹമാക്കിയെങ്കിലും കേട്ടറിഞ്ഞ ശബ്ദങ്ങളിലൂടെ പഠി​ച്ചെടുത്ത് ദേവികിരൺ ലക്ഷ്യത്തിലെത്തി. കശുമാവിന്‍തോട്ടങ്ങളില്‍ ഇടതടവില്ലാതെ പെയ്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍ വിഷമഴയാണ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍വെച്ചേ ദേവികിരണിന്‍റെ ലോകം ഇരുട്ടിലാക്കിയത്. അനുജൻ ജീവൻരാജിനും കാഴ്ചയില്ല. ഒന്നുമുതൽ ഏഴുവരെ വിദ്യാനഗർ ബ്ലൈൻഡ് സ്കൂളിലും എട്ടുമുതൽ പ്ലസ്ടു വരെ കാസർകോട്​ ജി.എച്ച്.എസ്.എസിലുമായിരുന്നു പഠനം. എൻഡോസൾഫാൻ ദുരിതബാധിതൻ കൂടിയാണ് ദേവികിരൺ. പാതി കാഴ്ചയോടുകൂടി പിറന്നുവീണ മുനാസ്​ ഇല്ലായ്​മകളോട്​ പൊരുതിയാണ്​ സോഷ്യോളജിയിൽ ജെ.ആർ.എഫ് നേടിയത്. അധ്യാപകനാവാനാണ് മുനാസി​ന്റെ ആഗ്രഹം. കാഴ്​ച കുറവായെങ്കിലും വെറുതെയിരിക്കാൻ മുനാസ്​ തയാറായില്ല. കേരള സർവകലാശാല കാമ്പസിൽനിന്നാണ്​ എം.എ സോഷ്യോളജി നേടിയത്​. സഹോദരങ്ങളായ സക്കീനക്കും ഖലീലിനും കാഴ്​ച തീരേയില്ല. പൈവളികയിലെ മുഹമ്മദി​​ന്റെയും ഫാത്തിമയുടെയും മകനാണ്​. 2018ൽ അംഗ പരിമിതരുടെ ക്രിക്കറ്റിൽ ശ്രീലങ്കക്കെതിരെ ഇന്ത്യൻ ടീമിൽ മുനാസിന് യോഗ്യത ലഭിച്ചിരുന്നു. പ്രതിസന്ധികളെ മറികടന്ന്​ ആദ്യം ജില്ല നായകനും അതിന്​ പിന്നാലെ കേരള ടീമി​​ന്റെ ഉപനായക സ്​ഥാനവും തേടിവന്നു. 2018ൽ ഇന്ത്യൻ ടീമിലെ എക മലയാളിയും കൂടിയായിരുന്നു മുനാസ്. ഒന്നു മുതൽ ഏഴാം ക്ലാസ്​ വരെ വിദ്യാനഗറിലെ ബ്ലൈൻഡ്​ സ്​കൂളിലായിരുന്നു മുനാസ്​ പഠിച്ചത്​. ഇരുവർക്കും പിഎച്ച്​.ഡിയാണ്​ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.