രാവണീശ്വരം: കോവിഡ് -19 കാലത്തെ സാംസ്കാരിക അതിജീവനമായി രാവണീശ്വരം സി. അച്യുതമേനാൻ ഗ്രന്ഥാലയം നവമാധ്യമ വേദിയുടെ സീസൺ വൺ ഫിനാലേ നാടിന്‍റെ ഉത്സവമായി. ഒരു ദിവസംപോലും കണ്ണിമുറിയാതെ 365 ദിവസം പൂർത്തിയാക്കിയ ഫിനാലേ കലകളുടെ സംഗമമായി. ചലച്ചിത്ര ഗാനങ്ങൾ, ടിക്ടോക്, കവിത, നൃത്തങ്ങൾ, ഫ്യൂഷൻ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 30 പരിപാടികൾ അരങ്ങിലെത്തിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ബെള്ളിക്കോത്ത് വിഷ്ണുഭട്ടിന്‍റെ കീർത്തനത്തോടെ ആരംഭിച്ച ഫിനാലേയിൽ കവികളായ ദിവാകരൻ വിഷ്ണുമംഗലം, നാലാപ്പാടം പത്മനാഭൻ, രാധാകൃഷ്ണൻ പെരുമ്പള എന്നിവർ കവിതകൾ അവതരിപ്പിച്ചു. നാടക പ്രവർത്തകനും മുതിർന്ന സി.പി.ഐ നേതാവുമായ കെ.വി. കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് വി. ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ദോമോദരൻ, വാർഡ് അംഗം പി. മിനി തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ പ്രഫ. എം. ഗോപാലൻ, രവീന്ദ്രൻ രാവണേശ്വരം, ഗ്രന്ഥാലയം സെക്രട്ടറി പി. ബാബു എന്നിവർ സംസാരിച്ചു. സീസൺ രണ്ട് പ്രഖ്യാപനവും നടന്നു. finale1 രാവണീശ്വരം സി. അച്യുതമേനാൻ ഗ്രന്ഥാലയം നവമാധ്യമ വേദിയുടെ സീസൺ വൺ ഫിനാലേയിൽ നടന്ന പുല്ലാങ്കുഴൽ കച്ചേരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.