കാസർകോട്: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലിയപറമ്പ പഞ്ചായത്തിലെ മൂന്ന്, ആറ് വാര്‍ഡുകളില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് റോഡുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 11ന് നടക്കും. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ലേലം ചെയ്യും ഉദുമ: ഗ്രാമപഞ്ചായത്തിന്റ ഉടമസ്ഥതയിലുള്ള ഉദുമ മത്സ്യ മാര്‍ക്കറ്റ്, പാലക്കുന്ന് മത്സ്യ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍നിന്ന് 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെ ഫീസ് പിരിക്കുന്നതിനും ഹോമിയോ ആശുപത്രി, വെറ്ററിനറി ആശുപത്രി, കൃഷിഭവന്‍ പരിസരത്തെ തെങ്ങില്‍നിന്ന് ആദായം എടുക്കുന്നതിനും മാര്‍ച്ച് രണ്ടിന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസില്‍ ലേലം നടക്കും. ടെണ്ടര്‍ ക്ഷണിച്ചു കാസർകോട്: രാംനഗര്‍ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഹയര്‍ സെക്കൻഡറി ഡയറക്ടറേറ്റിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍നിന്നും ലഭിച്ച രണ്ടു ലക്ഷം രൂപക്ക് ലാബ് ഉപകരണങ്ങള്‍ (ഫിസിക്‌സ്, കെമിസ്ട്രി) വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 22. ഫോണ്‍: 9847905602.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.