ബദിയടുക്ക ടൗണിലെ സൂപ്പർ മാർക്കറ്റിലെ കവർച്ച: അന്വേഷണം ഊർജിതമാക്കി

ബദിയടുക്ക സൂപ്പർ മാർക്കറ്റിലെ കവർച്ച: അന്വേഷണം ഊർജിതമാക്കി ബദിയടുക്ക: ബദിയടുക്ക ടൗണിലെ സൂപ്പർ മാർക്കറ്റിലെ കവർച്ചാ പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. നേരത്തെ ഇതേ കടയിൽ ജോലിചെയ്തിരുന്ന യുവാവാണ് മോഷണത്തിന് പിന്നിലെന്ന് സി.സി.ടി.വി പരിശോധനയിൽ പൊലീസ്​ തിരിച്ചറിഞ്ഞു. പ്രതിയെന്ന്​ സംശയിക്കുന്ന യുവാവിന്‍റെ വീട്ടിൽ പരിശോധന നടത്തി. പ്രതി നാടുവിട്ടതായാണ്​ സൂചന. കടയുടമ കന്യപ്പാടിലെ മുഹമ്മദിന്‍റെ പരാതിയിൽ ബദിയടുക്ക പൊലീസ് കേസടുത്തു. പണവും അവശ്യസാധനങ്ങളുമാണ്​ കവർന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.