കാസർകോട്: ജനറൽ ആശുപത്രി വളപ്പിലെ മരംമുറിയിൽ ആശുപത്രി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സൂചന. ആശുപത്രി വളപ്പിൽ കയറി ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ മുറിക്കാൻ എത്തിയവരോട് രേഖകളൊന്നും ഉദ്യോഗസ്ഥർ തിരക്കിയില്ലെന്നതാണ് ആശ്ചര്യകരം. മരം മുറിക്കാനുള്ള അനുമതി സംബന്ധിച്ച ഉത്തരവൊന്നും ഹാജരാക്കിയില്ലെങ്കിൽ പൊലീസ് ഉൾപ്പെടെയുള്ളവരെ അറിയിക്കാനും ഉദ്യോഗസ്ഥർ ആദ്യം ശ്രമിച്ചില്ലെന്നാണ് വിവരം. ട്രീ കമ്മിറ്റി മരം മുറിക്കാൻ തീരുമാനിച്ചെന്ന വിവരം അറിയുന്നതിനാലാണ് ആശുപത്രി ഉദ്യോഗസ്ഥർ കബളിപ്പിക്കപ്പെട്ടത്. ടെൻഡർ നടപടി പൂർത്തിയാവാതെയാണ് മരംമുറിയെന്ന് പിന്നീട് വ്യക്തമായപ്പോഴാണ് ആശുപത്രി സൂപ്രണ്ട് കാസർകോട് ടൗൺ പൊലീസിൽ പരാതി നൽകിയത്. നാല് തേക്ക്, വാകമരങ്ങളും ഏതാനും പാഴ്മരങ്ങളുമാണ് കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ മുറിച്ചുമാറ്റിയത്. ലക്ഷങ്ങൾ വിലവരുന്ന മരങ്ങളുടെ മൂല്യനിർണയം ഫോറസ്റ്റ് വകുപ്പ് അധികൃതർ തുടങ്ങി. കാസർകോട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ സോളമൻ ജോസഫിന്‍റെ നേതൃത്വത്തിലാണ് വില നിശ്ചയിക്കുന്ന പ്രവൃത്തി തുടങ്ങിയത്. ഉദ്യോഗസ്ഥ വീഴ്ച വിജിലൻസ് വിഭാഗവും അന്വേഷിക്കുന്നുണ്ട്. വിഷയത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് സി.പി.എം രംഗത്തെത്തിയിട്ടുണ്ട്. ആശുപത്രിയിലേക്കുള്ള റോഡ് വികസനത്തിന്‍റെ പേരിലാണ് മരങ്ങൾ മുറിച്ചുനീക്കിയത്. ആശുപത്രി സൂപ്രണ്ടിന്‍റെ പരാതിയിൽ കരാറുകാരനെതിരെയാണ് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.