പടന്ന: ബേക്കൽ റിസോർട്ട്സ് ഡെവലപ്മൻെറ് കോർപറേഷൻ (ബി.ആർ.ഡി.സി) തൃക്കരിപ്പൂർ മണ്ഡലം ടൂറിസം പദ്ധതികളുടെ വിപുലീകരണവും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി മണ്ഡലത്തിലെ ജന പ്രതിനിധികളെ പങ്കെടുപ്പിച്ച് . പടന്ന ഓയിസ്റ്റർ ഒപേര വില്ലേജിൽ നടന്ന പരിപാടി എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. ബി.ആർ.ഡി.സി മാനേജിങ് ഡയറക്ടർ പി. ഷിജിൻ, ടൂറിസം സംരംഭകനായ ഗുൽ മുഹമ്മദ്, കെ.എം. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ടൂറിസം സഭ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.