കാസർകോട്: എയിംസ് ജില്ലക്ക് അനുവദിക്കേണ്ട വിഷയത്തിൽ ബി.ജെ.പിയും സി.പി.എമ്മും നിലപാട് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലയിലെ അഞ്ച് എം.എൽ.എമാരും എം.പിയും എയിംസ് കാസർകോട്ടുതന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും എയിംസിൻെറ പ്രൊപ്പോസലിൽ കോഴിക്കോട് മാത്രം നൽകിയ മുഖ്യമന്ത്രിയും ഇടതു മുന്നണിയും കാസർകോട്ടെ ജനങ്ങളോട് വഞ്ചനയും അവഗണനയുമാണ് കാട്ടുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും നിലപാട് വ്യക്തമാക്കുന്നില്ല. പ്രസിഡൻറ് ടി.ഇ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, സി.ടി. അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷറഫ് എം.എൽ.എ, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.