എയിംസ് ജനകീയ കൂട്ടായ്​മയുടെ നിരാഹാരം തുടരുന്നു

\B കാസർകോട്​\B: ജില്ല\Bയുടെ പേര്​ ഉൾപ്പെടുത്തി പുതിയ പട്ടിക കേന്ദ്രത്തിന് സമർപ്പിക്കണമെന്നാവശ്യ\Bപ്പെട്ട്​ എയിംസ് കാസർകോട്​ ജനകീയ കൂട്ടായ്മയുടെ നിരാഹാര സമരം തുടരുന്നു. 33ാം ദിവസം ജി.ആർ.ഐ ഗ്ലോബൽ പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുല്ല കംബ്ലി തെരുവത്ത്, ഹക്കീം ബേക്കൽ, ശ്രീജ നീലേശ്വരം, സുനിത നീലേശ്വരം, പ്രീത സുധീഷ് നീലേശ്വരം, സാഹിദ ഇല്യാസ്, സിസ്റ്റർ ജയ ആന്‍റോ മംഗലത്ത് എന്നിവർ നിരാഹാരമിരുന്നു. സംഘാടക സമിതി വൈസ് ചെയർമാൻ സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി സബ് കമ്മിറ്റി ചെയർമാനും കൂട്ടായ്മ എക്സിക്യൂട്ടിവ് അംഗവുമായ ശാഫി കല്ലുവളപ്പിലിൽ അധ്യക്ഷത വഹിച്ചു. ബഷീർ കൊല്ലമ്പാടി, അബ്ദുൽ റഹ്മാൻ പാടലടുക്ക, വൈ.ജെ.ഡി.എസ് സംസ്ഥാന സെക്രട്ടറി ഉമ്മർ പാടലടുക്ക, വിമൻ ജസ്റ്റിസ് ജില്ല പ്രസിഡൻറ്​ സാഹിദ ഇല്യാസ്, സുമിത നീലേശ്വരം, പ്രീത സുധീഷ് നീലേശ്വരം, താജുദ്ദീൻ ചേരങ്കൈ, അബൂ ത്വാഇ, കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞി, എ.എസ്. മുഹമ്മദ്‌ കുഞ്ഞി, മൊയ്‌ദീനബ്ബ മഞ്ചേശ്വരം, ഹനീഫ് പട്ട്ള, ടി.ഇ. അൻവർ, ആനന്ദൻ പെരുമ്പള, ജസ്സി മഞ്ചേശ്വരം, മഹമൂദ് കൈക്കമ്പ, സത്യഭാമ മൈലാട്ടി എന്നിവർ സംസാരിച്ചു. ശരീഫ് മുഗു സ്വാഗതവും സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.