ധീര ജവാന്മാരുടെ ഓര്‍മക്ക് സഹപ്രവര്‍ത്തകരുടെ പ്രണാമം

ഉദുമ: പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ ഓര്‍മക്ക് സഹപ്രവര്‍ത്തകര്‍ ദീപം തെളിച്ച് പ്രണാമമര്‍പ്പിച്ചു. ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ സോൾജിയേഴ്സ് ഓഫ് കെ.എൽ 14 വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ്, രാജ്യത്തിനുവേണ്ടി ജീവന്‍ ഹോമിച്ചവര്‍ക്കായി അനുസ്മരണം സംഘടിപ്പിച്ചത്. തിങ്കളാഴ്ച വൈകീട്ട്​ പള്ളിക്കര ബീച്ചില്‍ നടത്തിയ പരിപാടി രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. സോൾജിയേഴ്സ് ഓഫ് കെ.എൽ 14 പ്രസിഡൻറ് ടി. ശശിധരൻ നീലേശ്വരം അധ്യക്ഷത വഹിച്ചു. പള്ളിക്കര പഞ്ചായത്ത് പ്രസിഡൻറ് എം. കുമാരന്‍ പനയാല്‍, സംഘടനയുടെ വൈസ് പ്രസിഡൻറ് പി.ബി. ബിനു, ട്രഷറർ വത്സരാജ് മയ്യിച്ച എന്നിവര്‍ സംസാരിച്ചു. പടം..UDUMA3.JPGപുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ ഓര്‍മക്ക് ദീപം തെളിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.