കുരുന്നുകളെത്തി; അംഗൻവാടികളിൽ വീണ്ടും കളിചിരി

ചെറുവത്തൂർ: രണ്ടു വർഷത്തിനുശേഷം അംഗൻവാടികളിൽ കളിചിരികളുയർന്നു. കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ അംഗൻവാടികൾ 720 ദിവസത്തിനുശേഷമാണ് വീണ്ടും തുറന്നത്. ടീച്ചർമാരെയും അംഗൻവാടിയും ഇതുവരെ കാണാത്ത മക്കളാണ് ആദ്യ ദിവസം എത്തിയത്. പതിവ് കരച്ചിലുകൾക്കും പിണക്കങ്ങൾക്കും വിടനൽകി സന്തോഷത്തോടെയാണ് കുട്ടികൾ ഇക്കുറി എത്തിയത്. ഉച്ചവരെയാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. പാട്ടും കഥകളുമായി അധ്യാപികമാർ കുരുന്നുകളെ വരവേറ്റു. മധുരവും വിതരണം ചെയ്തു. പടം.. പിലിക്കോട് കരക്കേരു അംഗൻവാടിയിൽ പ്രവേശനത്തിന് എത്തിയ കുട്ടികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.