കാസർകോട്: ജില്ലയിൽ മയക്കുമരുന്നു വ്യാപകമാവുന്നതിനെ ചെറുത്തുതോൽപിക്കാൻ പൊതുജനവും പൊലീസിനൊപ്പം പ്രവർത്തിക്കണമെന്ന് പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന. ജനമൈത്രി പൊലീസും റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച ട്രോമാകെയർ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രാക്ക് പ്രസിഡൻറ് എം.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പൊലീസ് ഇൻസ്പെക്ടർ കെ. അജിത് കുമാർ, പൊലീസ് അസോസിയേഷൻ ജില്ല ഭാരവാഹികളായ കെ. സുരേഷ്, സജിത് പടന്ന, സി.പി.ഒ എ. രാമചന്ദ്രൻ, ജനമൈത്രി ബീറ്റ് ഓഫിസർമാരായ മധു കാരക്കടവത്ത്, എച്ച്.ആർ. പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു. ജേസീസ് രാജ്യാന്തര പരിശീലകൻ വി. വേണുഗോപാൽ, മോട്ടോർ വെഹിക്ൾ ഇൻസ്പെക്ടർ സി.എച്ച്. വിതിൻ കുമാർ, ബി.എൽ.എസ് ട്രെയിനർ പി. സത്യനാരായണൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. പരിശീലനം പൂർത്തിയാക്കിയവർക്ക് വളന്റിയർ കാർഡ് വിതരണം ചെയ്തു. DCP ജനമൈത്രി പൊലീസും റോട്ടറി ക്ലബും സംയുക്തമായി സംഘടിപ്പിച്ച ട്രോമാകെയർ പരിശീലനം പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.