കാസർകോട്: ആരാരും തുണയില്ലാത്ത ബാലൻെറ ശവസംസ്കാരം മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിൻെറയും പി.ടി.എച്ച് വളന്‍റിയർമാരുടെയും നേതൃത്വത്തിൽ നടന്നു. വർഷങ്ങൾക്കുമുമ്പ് നാടുവിട്ട് തിരിച്ചുവന്ന് മൊഗ്രാൽ പുത്തൂരിലെ ചൗക്കിയിൽ ഒറ്റക്ക് താമസിച്ചുവന്ന ബാലന് അസുഖം മൂർച്ഛിച്ചപ്പോൾ പി.ടി.എച്ച് വളന്‍റിയർമാർ ഹോസ്പിറ്റലിൽ എത്തിക്കുകയും കൂട്ടുനിന്നുവരുകയുമായിരുന്നു. കഴിഞ്ഞ ദിവസം നിര്യാതനായപ്പോൾ ശവസംസ്കാരം മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഏറ്റെടുത്തു. കാസർകോട് മുനിസിപ്പൽ പ്രസിഡന്‍റ് തളങ്കര ഹകീം അജ്മൽ, മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റും വൈറ്റ് ഗാർഡ് കോഓഡിനേറ്ററുമായ മുജീബ് ലിബാസ്, മുനിസിപ്പൽ വൈറ്റ് ഗാർഡ് കോഓഡിനേറ്റർ മുസ്സമിൽ ഫിർദൗസ് നഗർ, വൈറ്റ് ഗാർഡ് അംഗങ്ങളായ ബഷീർ കടവത്ത്, അസ്ഫർ മജൽ, ഇല്യാസ് തങ്ങൾ, സിദ്ദീഖ് ചക്കര, ഖാദർ, അഷ്ഫാഖ് അബൂബക്കർ തുരുത്തി തുടങ്ങിയവർ നുള്ളിപ്പാടിയിലെ ശ്മശാനത്തിൽ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി. balettan ബാലൻെറ ശവസംസ്കാരം മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡിൻെറയും പി.ടി.എച്ച് വളന്‍റിയർമാരുടെയും നേതൃത്വത്തിൽ നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.