ഉദുമ: പാലക്കുന്ന് കഴക പരിധിയിൽ അന്തിയുറങ്ങാൻ കൂരയില്ലാത്ത കുടുംബത്തെ കണ്ടെത്തി വീട് നിർമിച്ചുനൽകാൻ പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മാതൃസമിതി തയാറെടുക്കുന്നു. ഒരു വർഷം നീളുന്ന സമിതിയുടെ ദശാബ്ദി ആഘോഷത്തിൻെറ ഭാഗമായാണിത് പൂർത്തിയാവുക. അതിനു മുന്നോടിയായി ഭണ്ഡാരവീട് തിരുമുറ്റത്ത് ക്ഷേത്രാചാര സ്ഥാനികരുടെ സാന്നിധ്യത്തിൽ മാതൃസമിതി പ്രസിഡൻറ് മിനി ഭാസ്കരന് ആദ്യ തുക കൈമാറി ക്ഷേത്ര ഭരണസമിതി മുൻ പ്രസിഡൻറ് സി.എച്ച്. നാരായണൻ ധനസമാഹരണം ഉദ്ഘാടനം ചെയ്തു. വിവിധ പ്രാദേശിക സമിതികളിൽനിന്ന് നിർദേശിക്കുന്ന പട്ടികയിൽനിന്ന് അർഹരായവരെ കണ്ടെത്താൻ സൂക്ഷ്മ പരിശോധന കമ്മിറ്റിക്ക് രൂപം നൽകുമെന്ന് മാതൃസമിതി പ്രസിഡൻറ് മിനി ഭാസ്കരൻ പറഞ്ഞു. മൂന്ന് പഞ്ചായത്തുകളിൽ 32 പ്രാദേശിക മാതൃസമിതികളുടെ മേൽഘടകമായാണ് 2012ൽ ക്ഷേത്ര ഭരണസമിതിയുടെ കീഴിൽ കേന്ദ്ര മാതൃസമിതിക്ക് രൂപം നൽകിയത്. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്നവർക്ക് അവാർഡും അവശതയനുഭവിക്കുന്നവർക്ക് ചികിത്സ സഹായവും തൊഴിൽ രംഗത്ത് സ്ത്രീകൾക്കായി സ്വയംസംരംഭക അവസരങ്ങൾ ഉണ്ടാക്കാനും സമിതി മുന്നിട്ടിറങ്ങുന്നുണ്ട്. ഉപരിസഭയാണ് ക്ഷേത്ര മാതൃസമിതി. ഭാരവാഹികൾ: മിനി ഭാസ്കരൻ (പ്രസി.), വിനയ വേണുഗോപാലൻ, ബേബി ബാലകൃഷ്ണൻ (വൈ.പ്രസി.), വീണാ കുമാരൻ (ജന. സെക്ര.), ദേവകി സുരേഷ്, ശ്രീലേഖ ദാമോദരൻ (സെക്ര.), സുകുമാരി അമ്പാടി (ട്രഷ.). പടം.....UDUMA1.JPG പാലക്കുന്ന് ക്ഷേത്ര മാതൃസമിതി പ്രസിഡൻറ് മിനി ഭാസ്കരന് തുക കൈമാറി സി.എച്ച്. നാരായണൻ ധനസമാഹരണം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.