കോട്ടച്ചേരി റെയില്‍വേ മേല്‍പാലത്തിൻെറ ഭാര പരിശോധന അവസാനിച്ചു കാഞ്ഞങ്ങാട് : പണി പൂര്‍ത്തിയായ കോട്ടച്ചേരി റെയില്‍വേ മേൽപാലത്തിെന്റ ഭാര പരിശോധന തുടങ്ങി. റോഡ്‌സ് ആൻഡ് ബ്രിഡ്ജ്, കികോ എന്നീ കമ്പനികളിലെ എൻജിനീയർമാരുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാവിലെ മുതല്‍ ആണ് പരിശോധന തുടങ്ങിയത്. മണല്‍ നിറച്ച 32 ടണ്‍ ഭാരമുള്ള നാലു ടോറസ് ലോറികള്‍, പാലത്തിൻെറ പടിഞ്ഞാറു വശത്തെ രണ്ടാമത്തെ സ്ലാബിനു മുകളില്‍ കയറ്റിനിര്‍ത്തിയാണ് പരിശോധന നടത്തുന്നത്. ആകെ 128 ടണ്‍ തൂക്കമുള്ള നാലു ലോറികള്‍ കയറ്റിവെച്ചാണ് പരിശോധന. പാലത്തിൻെറ താഴെയുള്ള ബീമില്‍ യന്ത്രം ഘടിപ്പിച്ച് ഒരോ മണിക്കൂര്‍ കൂടുമ്പോഴും ഭാരത്തിെന്റ വ്യതിയാനം രേഖപ്പെടുത്തും. ഞായറാഴ്ച വൈകുന്നേരമാണ് പരിശോധന അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.