അജാനൂർ തുറമുഖത്തിന് ഫണ്ട്​ വേണം; ധനമന്ത്രിയെ കണ്ടു

കാസർകോട്​: അജാനൂർ തുറമുഖത്തിന്​ ബജറ്റിൽ ഫണ്ട്​ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്​ നിവേദനം. മുൻ എം.പിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി. കരുണാകര​ൻെറ നേതൃത്വത്തിലാണ്​ മന്ത്രിയെ കണ്ടത്​. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ടി. ശോഭ മന്ത്രിക്ക്​ നിവേദനം നൽകി. വൈസ് പ്രസിഡൻറ്​ കെ. സബീഷ്, മത്സ്യ ഫെഡ് ഡയറക്ടർ കാറ്റാടി കുമാരൻ എന്നിവരും​ നിവേദക സംഘത്തിലുണ്ടായിരുന്നു. അജാനൂർ മത്സ്യബന്ധന തുറമുഖം നിർമിക്കണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്. കെ.വി. കുഞ്ഞിരാമൻ ഉദുമ എം.എൽ.എ ആയിരുന്ന കാലത്ത് ആക്​ഷൻ കമ്മിറ്റി രൂപവത്​കരിച്ച് പ്രവർത്തനം ആരംഭിച്ചതാണ്. പല കാരണങ്ങളാൽ ആക്​ഷൻ കമ്മിറ്റി പ്രവർത്തനം മുടങ്ങി. രണ്ടാം പിണറായി സർക്കാർ വന്നതിനുശേഷം മന്ത്രി സജി ചെറിയാൻ സ്ഥലം സന്ദർശിക്കുകയും അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഹാർബർ എൻജിനീയറിങ്​ വിഭാഗത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. പഠനം പൂർത്തിയാക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു. മത്സ്യബന്ധന തുറമുഖത്തി​ൻെറ വിശദമായ പ്രോജക്ട് റിപ്പോർട്ട് ഹാർബർ എൻജിനീയറിങ്​ വിഭാഗം ദ്രുതഗതിയിൽ തയാറാക്കി സർക്കാറിന് സമർപ്പിക്കുകയും ചെയ്തു. 101 കോടി 33 ലക്ഷം രൂപയാണ് തുറമുഖ നിർമാണത്തിനായി വിശദ പദ്ധതി റിപ്പോർട്ടിൽ ചെലവായി കാണിക്കുന്നത്​. nivedanam ധനമന്ത്രി കെ.എം. ബാലഗോപാലിന്​ അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ടി. ശോഭ നിവേദനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.