വ്യാപാരികളുടെ അനിഷേധ്യ നേതാവ്

സ്വന്തം ലേഖകൻ കോ​ഴി​ക്കോ​ട്: വി​വാ​ദ​ങ്ങ​ളും ക​ടു​ത്ത ഭി​ന്ന​ത​ക​ളും പ​ല​ത​വ​ണ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യി​ട്ടും പ​ത​റാ​തെ മൂ​ന്നു പ​തി​റ്റാ​ണ്ടു​കാ​ലം വ്യാ​പാ​രി​ക​ളു​ടെ സം​സ്ഥാ​ന സം​ഘ​ട​ന​യു​ടെ അ​മ​ര​ത്ത് തു​ട​ർ​ന്ന നേ​താ​വാ​ണ് വ്യാഴാഴ്ച രാത്രി വിടപറഞ്ഞ ടി.നസിറുദ്ദീൻ. കോ​ഴി​ക്കോ​ട്ടെ മി​ഠാ​യി​ത്തെ​രു​വി​ൽ തു​ണി​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യി ഒ​തു​ങ്ങി​പ്പോ​കാ​തെ സ​മ​ര​മു​ഖ​ങ്ങ​ളി​ലും സം​ഘ​ർ​ഷ​ങ്ങ​ളി​ലും നെ​ഞ്ചൂ​ക്കോ​ടെ മു​ന്നി​ൽ​നി​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ, ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​നാ​വാ​ത്ത നേ​താ​വാ​യി വ​ള​ർ​ന്ന​ത്. കേ​ര​ള​ത്തി​ലു​ട​നീ​ളം വ്യാ​പാ​രി സ​മൂ​ഹം ത​ങ്ങ​ളു​ടെ ഇ​ഷ്ട​നേ​താ​വാ​യി എ​ന്നും അ​ദ്ദേ​ഹ​ത്തെ ക​ണ്ടു. ക​ക്ഷി രാ​ഷ്ട്രീ​യ-​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന്റെ ന​ന്മ ല​ക്ഷ്യ​മി​ട്ട് അ​വ​സാ​നം വ​രെ​യും പ്ര​വ​ർ​ത്തി​ച്ചു. ഹി​മാ​യ​ത്തു​ൽ ഇ​സ്‍ലാം എ​ൽ.​പി സ്കൂ​ൾ, മ​ല​ബാ​ർ ക്രി​സ്ത്യ​ൻ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം. എ​സ്.​എ​സ്.​എ​ൽ.​സി​ക്കു​ശേ​ഷം ക​ച്ച​വ​ട രം​ഗ​ത്തി​റ​ങ്ങി​യ അ​ദ്ദേ​ഹം ത​റ​വാ​ട്ടു​വ​ക വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ പി​താ​വി​ന്റെ സ​ഹാ​യി​യാ​യാ​ണ് തു​ട​ങ്ങി​യ​ത്. പി​താ​വി​ന്റെ മ​ര​ണ​ശേ​ഷം സ്ഥാ​പ​ന​ത്തി​ന്റെ നി​യ​​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത അ​ദ്ദേ​ഹം ക്ര​മേ​ണ ബി​സി​ന​സ് രം​ഗ​ത്ത് കൂ​ടു​ത​ൽ ക​രു​ത്തു​നേ​ടി​ത്തു​ട​ങ്ങി. മി​ഠാ​യി​ത്തെ​രു​വി​ൽ പി​താ​വ്​ ആ​രം​ഭി​ച്ച 'പി.​കെ. മു​ഹ​മ്മ​ദ്​ ആ​ൻ​ഡ്​ ക​മ്പ​നി' ആ​യി​രു​ന്നു പി​ൽ​ക്കാ​ല​ത്ത്​ ന​സി​റു​ദ്ദീ​‍ൻെറ നേ​തൃ​ത്വ​ത്തി​ൽ ബ്യൂ​ട്ടി സ്​​റ്റോ​​ഴ്സാ​യ​ത്. സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ താ​ൽ​പ​ര്യം തോ​ന്നി വ്യാ​പാ​രി​ക​ൾ​ക്കാ​യി ഒ​രു സം​ഘ​ട​ന രൂ​പം ന​ൽ​കി. വ്യാ​പാ​രി​ക​ളു​ടെ വി​ഷ​യ​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തി​ലെ​ത്തി​ക്കാ​ൻ 'വ്യാ​പാ​ര വേ​ദി' എ​ന്ന പേ​രി​ൽ ദ്വൈ​വാ​രി​ക 15 വ​ർ​ഷ​ത്തോ​ളം ന​ട​ത്തി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത് 1991ൽ. ​പി​ന്നീ​ട് ഇ​തു​വ​രെ​യും മ​റ്റൊ​രു പേ​രി​ല്ലാ​തെ ആ ​പ​ദ​വി​യി​ൽ ന​സി​റു​ദ്ദീ​ൻ മാ​ത്ര​മാ​യി​രു​ന്നു. ബ​ഹു​രാ​ഷ്ട്ര ഭീ​മ​നാ​യ ഹി​ന്ദു​സ്ഥാ​ൻ ലി​വ​റി​ന്റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ച് ന​സി​റു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ​മ​രം സം​സ്ഥാ​ന ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. അ​ടു​പ്പ​ക്കാ​രെ പോ​ലെ എ​തി​രാ​ളി​ക​ളും ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളും മ​റ്റും പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ഉ​യ​ർ​ന്നെ​ങ്കി​ലും സം​ഘ​ട​ന​യി​ൽ കാ​ര്യ​മാ​യ ​വെ​ല്ലു​വി​ളി​ക​ളു​യ​ർ​ന്നി​ല്ല. ഉ​യ​ർ​ന്ന​പ്പോ​ഴാ​ക​ട്ടെ, കൂ​ടു​ത​ൽ ക​രു​ത്തോ​ടെ ന​സി​റു​ദ്ദീ​ൻ ജ​യി​ച്ചു​ക​യ​റു​ക​യും ചെ​യ്തു. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ വ്യാ​പാ​രി ക്ഷേ​മ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ, കേ​ര​ള മെ​ർ​ക്ക​ന്റ​യി​ൽ ബാ​ങ്ക് ചെ​യ​ർ​മാ​ൻ, മം​ഗ​ളം ദി​ന​പ​ത്രം മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. വ​യ​നാ​ട് എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റ് ചെ​യ​ർ​മാ​നാ​യി​രു​ന്നു. രാ​ഷ്ട്രീ​യ രം​ഗ​ത്തും ന​സി​റു​ദ്ദീ​ൻ ചു​വ​ടു​വെ​ക്കാ​ൻ ശ്ര​മം ന​ട​ത്തി. 'കേ​ര​ള ക​ർ​ഷ​ക വ്യാ​പാ​രി പാ​ർ​ട്ടി' എ​ന്ന പേ​രി​ല്‍ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി രൂ​പ​വ​ത്ക​രി​ക്കാ​നും ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം വേ​ണ്ടെ​ന്നു​വെ​ക്കു​ക​യാ​യി​രു​ന്നു. വ്യാ​പാ​രി നേ​താ​വാ​യ​തോ​ടെ കോ​ഴി​ക്കോ​ട്​ വ്യാ​പാ​ര ഭ​വ​നാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന കേ​ന്ദ്രം. ഒ​ട്ട​ന​വ​ധി വി​വാ​ദ​ങ്ങ​ൾ വ്യാ​പാ​ര ഭ​വ​നു​മാ​യു​ണ്ടാ​യി. കൂ​ടെ​നി​ന്ന്​ പ്ര​വ​ർ​ത്തി​ച്ച​വ​ർ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളെ തു​ട​ർ​ന്ന്​ പി​രി​ഞ്ഞു​പോ​യി. അ​പ്പോ​ഴൊ​ന്നും അ​ടി​യ​റ​വു പ​റ​യാ​തെ സം​ഘ​ട​ന​യു​മാ​യി മു​ന്നോ​ട്ടു​പോ​യി.അ​ടി​ക്ക​ടി​യു​ണ്ടാ​വു​ന്ന ഹ​ർ​ത്താ​ൽ​മൂ​ലം വ്യാ​പാ​രി​ക​ൾ നേ​രി​ട്ട ​പ്ര​തി​സ​ന്ധി​ക്കെ​തി​രെ സം​ഘ​ട​ന കോ​ട​തി​യി​ൽ പോ​യ​ത്​ 2000ത്തി​ലാ​ണ്. വ്യാ​പാ​രി​ക​ൾ​ക്ക്​ അ​നു​കൂ​ല വി​ധി​യാ​ണ്​ കോ​ട​തി​യി​ൽ​നി​ന്നു​ണ്ടാ​യ​ത്. പ​ത്ര​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും സം​ഘ​ട​ന​ക്കു​വേ​ണ്ടി ന​ട​ത്തി. പ​ത്രം സം​ഘ​ട​ന​ക്ക്​ ശ​ക്തി​യാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ 50 ല​ക്ഷം രൂ​പ ന​ൽ​കി മം​ഗ​ളം പ​ത്ര​ത്തി​‍ൻെറ ഓ​ഹ​രി​യെ​ടു​ത്തു. ന​ഷ്​​ടം വ​ന്ന​പ്പോ​ൾ അ​തി​ൽ​നി​ന്ന്​ പി​ന്മാ​റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.