തദ്ദേശസ്ഥാപനങ്ങളില്‍ അവലോകന യോഗം

കാസർകോട്: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2021-22 വര്‍ഷത്തെ പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്താന്‍ തിങ്കളാഴ്ച മുതല്‍ ജില്ല ആസൂത്രണ സമിതി അംഗങ്ങൾ തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ടുള്ള അവലോകന യോഗം നടത്തും. തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍വഹണ ഉദ്യോഗസ്ഥരുടെ അടിസ്ഥാനത്തിലുള്ള പദ്ധതികളുടെ പുരോഗതി പട്ടിക ആസൂത്രണ സമിതി അംഗങ്ങള്‍ക്ക് ലഭ്യമാക്കണം. ഒപ്പം ആവശ്യമായ മറ്റു രേഖകളും സൗകര്യങ്ങളും ഒരുക്കണം. യോഗത്തി​‍ൻെറ മിനുട്‌സ് അതത് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തയാറാക്കി ആസൂത്രണ സമിതി അംഗങ്ങള്‍ക്ക് നല്‍കണം. അവലോകനയോഗ സമയവും തീയതിയും പിന്നീട് അറിയിക്കുമെന്ന് ജില്ല പ്ലാനിങ്​ ഓഫിസര്‍ അറിയിച്ചു. ഭരണാനുമതി നല്‍കി കാസർകോട്​: നീലേശ്വരം നഗരസഭ കോണ്‍ഫറന്‍സ് ഹാളി​‍ൻെറ വൈദ്യുതീകരണ പ്രവൃത്തിക്ക് എം. രാജഗോപാലന്‍ എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് പത്തു ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. അധ്യാപക ഒഴിവ് വിദ്യാനഗര്‍: കേന്ദ്രീയ വിദ്യാലയം നമ്പര്‍ 2ല്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. പി.ജി.ടി. വിഭാഗത്തില്‍ ഹിന്ദി, ഗണിതം, കെമിസ്ട്രി, ഇക്കണോമിക്‌സ്, ടി.ജി.ടി. വിഭാഗത്തില്‍ ഹിന്ദി, ഗണിതം, സോഷ്യല്‍ സയന്‍സ്, സയന്‍സ്, സംസ്‌കൃതം, ആര്‍ട്ട് ടീച്ചര്‍, പ്രൈമറി ടീച്ചര്‍, മ്യൂസിക് ടീച്ചര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, യോഗ ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍, മലയാള ഭാഷാധ്യാപനത്തിലുമാണ് ഒഴിവുകള്‍. ആര്‍ട്ട് ടീച്ചര്‍, പ്രൈമറി ടീച്ചര്‍, മ്യൂസിക് ടീച്ചര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, യോഗ ഇന്‍സ്ട്രക്ടര്‍, സ്‌പോര്‍ട്‌സ് കോച്ച്, കൗണ്‍സിലര്‍, സ്റ്റാഫ് നഴ്‌സ്, മലയാള ഭാഷാധ്യാപനം വിഭാഗത്തിന്റെ കൂടിക്കാഴ്ച ഫെബ്രുവരി 17നും പി.ജി.ടി വിഭാഗത്തില്‍ ഹിന്ദി, ഗണിതം, കെമിസ്ട്രി, ഇക്കണോമിക്‌സ്, ടി.ജി.ടി വിഭാഗത്തില്‍ ഹിന്ദി, ഗണിതം, സോഷ്യല്‍ സയന്‍സ്, സയന്‍സ്, സംസ്‌കൃതം എന്നിവയുടെ കൂടിക്കാഴ്ച ഫെബ്രുവരി 18നും രാവിലെ 10ന് നടക്കും. രജിസ്‌ട്രേഷന്‍ സമയം രാവിലെ 9.30 മുതല്‍ 11 വരെ. വെബ്‌സൈറ്റ് - no2kasragod.kvs.ac.in ഫോണ്‍ - 04994 256788, 295788, 8547887568.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.