കൈരളി ഗ്രന്ഥാലയം കെട്ടിടോദ്ഘാടനം

തൃക്കരിപ്പൂർ: ഉടുമ്പുന്തല - കരികടവ് കൈരളി വായനശാല ആൻഡ് ഗ്രന്ഥാലയത്തി​‍ൻെറ പുതിയ കെട്ടിടത്തി​‍ൻെറ ഉദ്ഘാടനം ഈ മാസം 13 ന് വൈകീട്ട് അഞ്ചിന് സാഹിത്യകാരൻ ടി.പത്മനാഭൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ കലാ - സാംസ്കാരിക പരിപാടികളും അരങ്ങേറും. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകൻ പി. അമ്പുവിനെ ആദരിക്കും. വൈകീട്ട് സിനി ട്രാക് ഗാനസന്ധ്യ, കുന്നേച്ചേരി വനിതവേദിയുടെ തിരുവാതിര, ഒപ്പന, മാർഗം കളി എന്നിവ നടക്കും. രാത്രി എട്ടരക്ക് ഉടുമ്പുന്തല നൂറുൽ ഹുദാ മദ്രസയുടെ ദഫ് മുട്ട്, കോൽക്കളി എന്നിവ ഉണ്ടാകും. തുടർന്ന് കരോക്കെ ഗാനമേള അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ വി.വി. വിജയൻ, പി. സുകുമാരൻ, വി.കെ. രതീശൻ, പി. ദാമോദരൻ, എം. സുരേശൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.