തൃക്കരിപ്പൂര്‍: മയക്കുമരുന്നിൻെറ പിടിയിൽപെടാതെ യുവസമൂഹത്തെ രക്ഷപ്പെടുത്താന്‍ പൊലീസ്, എക്സൈസ് പിന്തുണയോടെ തൃക്കരിപ്പൂരില്‍ യുവജന വിജിലന്‍റ് ഗ്രൂപ് രൂപവത്കരിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ വിളിച്ചുചേര്‍ത്ത യുവജന രാഷ്ട്രീയ പ്രതിനിധികളുടെയും സ്‌കൂൾ തലവന്മാരുടെയും യോഗത്തിലാണ് തീരുമാനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സത്താര്‍ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ആയിറ്റി, ചന്തേര സി.ഐ പി. നാരായണന്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍. കലേഷ്, ജനപ്രതിനിധികളായ ടി.എസ്. നജീബ്, വി.പി.പി. ശുഹൈബ്, യു.പി ഫായിസ്, എം. രജീഷ് ബാബു, പോളിടെക്നിക് കോളജ് പ്രിന്‍സിപ്പൽ എം. അനീഷ്, കൈക്കോട്ടുകടവ് ഹയര്‍സെക്കൻഡറി പ്രിന്‍സിപ്പൽ എം.എ. റഷീദ്, ഇളമ്പച്ചി ജി.സി.പി സ്മാരക ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രതിനിധി ടി. മമ്മൂട്ടി, തൃക്കരിപ്പൂര്‍ ഗവ. ഹയര്‍സെക്കൻഡറി എസ്.പി.സി തലവന്‍ കെ. മധു, മെട്ടമ്മല്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പൽ വി. സുധാകരന്‍, എ.ജി. നൂറുല്‍ അമീന്‍, വി.വി സുരേഷ്, എ.ജി. ബഷീര്‍, മഹബൂബ് ആയിറ്റി, സിറാജ് വടക്കുമ്പാട്, ടി. നസീര്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍ സുരേഷ് കാനം എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇ.വി. വേണുഗോപാൽ സ്വാഗതം പറഞ്ഞു. tkp lahari virudha.jpg തൃക്കരിപ്പൂരിൽ ചേർന്ന ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപവത്കരണ യോഗത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.