കട്ടിൽ നൽകി

പടന്ന: പഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. മുഹമ്മദ് അസ്‌ലം വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ടി.കെ.പി. ഷാഹിദ അഷ്റഫ് അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്‌ സൂപ്പർവൈസർ പി. രേവതി സ്വാഗതം പറഞ്ഞു. തിര​ഞ്ഞെടുത്ത 57 വയോജനങ്ങൾക്കാണ് വിതരണം ചെയ്തത്. വികസന കാര്യ സ്ഥിരംസമിതി ചെയർമാൻ ടി.കെ.എം മുഹമ്മദ് റഫീഖ്, പഞ്ചായത്തംഗങ്ങളായ യു.കെ. മുഷ്താഖ്, പി. പവിത്രൻ, സെക്രട്ടറി പി.വി. നിർമല, അംഗൻവാടി അധ്യാപിക വിലാസിനി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.