ചെറുവത്തൂർ: മനുഷ്യരുടെ ജീവിതശൈലിയിൽ അടിയന്തരമായി മാറ്റംവരുത്തേണ്ടതുണ്ടെന്ന സന്ദേശമുയർത്തുന്ന 'ഏകലോകം ഏകാരോഗ്യം' ജനബോധവത്കരണ പരിപാടിക്ക് ജില്ലതലത്തിൽ കാമ്പയിൻ കമ്മിറ്റി രൂപവത്കരിച്ചു. പുരോഗമന കലാസാഹിത്യ സംഘം, ലൈബ്രറി കൗൺസിൽ, കെ.എസ്.ടി.എ, എൻ.ജി.ഒ യൂനിയൻ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക നീതി വകുപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രവർത്തകർ, വെറ്ററിനറി വകുപ്പ് പ്രവർത്തകർ തുടങ്ങിയവർ കാമ്പയിൻ വിജയിപ്പിക്കാനായി കൈകോർക്കും. ഹയർ സെക്കൻഡറി-കോളജ് വിദ്യാർഥികൾ, കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ തുടങ്ങിയവർക്കായും ഗ്രന്ഥശാലകൾ, ക്ലബുകൾ, പഞ്ചായത്ത്/മുനിസിപ്പാലിറ്റി അയൽസഭകൾ എന്നിവ കേന്ദ്രീകരിച്ചും ക്ലാസുകൾ സംഘടിപ്പിക്കും. ജില്ലയിൽ 1000 ക്ലാസുകളെങ്കിലും ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ല പരിശീലനത്തിൻെറ ഉദ്ഘാടനം 11ന് രാത്രി 7.30ന് ഡോ. കെ.പി. അരവിന്ദൻ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.