നീലേശ്വരം: കേന്ദ്ര ബജറ്റിൽ പെട്രോളിയം ഉൽപന്നങ്ങൾക്ക് രണ്ട് ശതമാനം സെസ് ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുക, മോട്ടോർ തൊഴിലാളികളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു ഓട്ടോ ടാക്സി, ലോറി, കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലും തൊഴിലാളികൾ ധർണ നടത്തി. നീലേശ്വരം ഏരിയയിൽ 12 കേന്ദ്രങ്ങളിൽ സമരം നടന്നു. തേജസ്വിനി ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ടാക്സി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. ഉണ്ണി നായർ ഉദ്ഘാടനം ചെയ്തു. കണ്ണൻ പാലായി അധ്യക്ഷത വഹിച്ചു. ഒ.വി. രവീന്ദ്രൻ സംസാരിച്ചു. കോൺവെന്‍റ് ജങ്ഷനിൽ എ.വി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാർക്കറ്റ് ജങ്ഷനിൽ സി.ഐ.ടി.യു ജില്ല സെക്രട്ടറി കെ.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. nlr citu തേജസ്വിനി ഓട്ടോ സ്റ്റാൻഡിൽ നടന്ന സമരം കെ. ഉണ്ണി നായർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.