കാസർകോട്: ദേലംപാടി വില്ലേജിലെ റീ.സ. നം. 260/1 എ 5ൽപെട്ട സ്ഥലത്തെ ഉണങ്ങിനില്‍ക്കുന്ന വീട്ടി, തേക്ക് മരങ്ങള്‍ ഫെബ്രുവരി 19ന് രാവിലെ 11ന് ലേലം ചെയ്യും. ഫോണ്‍: 04994 230021 പ്രോജക്ട് ഓഫിസര്‍ ഒഴിവ് കാസർകോട്: മത്സ്യഫെഡിൻെറ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിൻെറ ഭാഗമായി ജില്ലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് ഓഫിസറുടെ താല്‍ക്കാലിക ഒഴിവുണ്ട്. അപേക്ഷ ഇ-മെയില്‍ (mfedksgd@yahoo.com) മുഖേന അയക്കണം. ലൈബ്രറി സയന്‍സ് പ്രവേശനം കാസർകോട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് ചീമേനി, പള്ളിപ്പാറയില്‍ ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആൻഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫെബ്രുവരി 15നുമുമ്പ് കോളജ് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 8547005052.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.