തൃക്കരിപ്പൂർ: തൃക്കരിപ്പൂർ കൃഷിഭവൻ നടപ്പാക്കുന്ന സുഭിക്ഷ കേരളം ഇടവിള കൃഷി വികസന പദ്ധതിക്ക് തൃക്കരിപ്പൂരിൽ തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 1500 കുടുംബങ്ങളിൽ ഇഞ്ചി, ചേമ്പ് കൃഷി തുടങ്ങും. സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ വിവിധ ഭക്ഷ്യ വിളകൾ എല്ലാ പ്രദേശങ്ങളിലും വ്യാപിപ്പിക്കലും പുരയിട കൃഷി പ്രോത്സാഹിപ്പിക്കലുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. നൂറുശതമാനം സബ്സിഡിയിലാണ് പദ്ധതി നടപ്പാക്കുക. ഓരോ വാർഡിലുമുള്ള കുടുംബശ്രീ എ.ഡി.എസ് സെക്രട്ടറിമാർ വഴി വിതരണം പൂർത്തിയാക്കും. ഇഞ്ചി, ചേമ്പ് വിത്തുകൾ അടങ്ങിയ ഇടവിള കൃഷി കിറ്റുകളുടെ ഗ്രാമപഞ്ചായത്തുതല വിതരണ ഉദ്ഘാടനം എട്ടാം വാർഡിലെ മഡിയൻ വീട് തറവാട് പരിസരത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് നിർവഹിച്ചു. വാർഡ് മെംബർ എം. രജീഷ് ബാബു അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ പദ്ധതി വിശദീകരിച്ചു. മൂന്നാം വാർഡ് മെംബർ ഇ. ശശിധരൻ, അസി. കൃഷി ഓഫിസർ എം. ഗോപി എന്നിവർ സംസാരിച്ചു. പടം tkp krishi ഇടവിള കൃഷി പദ്ധതി തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്‍റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.