ഉദുമ: സി.എച്ച്. കുഞ്ഞമ്പു എം.എൽ.എക്ക് ജന്മനാടായ കീഴൂർ തെരുവത്ത് സ്വീകരണവും കീഴൂർ കളരി അമ്പലത്തിൽ കളിയാട്ട ദിവസം ആദരവും നൽകി. അദ്ദേഹത്തിൻെറ പിതാവ് അമ്പു കാരണവർ ക്ഷേത്രത്തിലെ മുൻകാല പ്രധാന സ്ഥാനികനായിരുന്നു. കഴകം അംഗങ്ങളുടെ മക്കളിൽ 10, 12 പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും സംസ്ഥാന ജയിൽ പുരസ്‌കാരം നേടിയ കെ. വേണു, മികച്ച സേവനത്തിന് മെഡൽ ഓഫ് മെറിറ്റ് അവാർഡ് നേടിയ സംസ്ഥാന റോവർ കമീഷണർ അജിത് സി. കളനാട് എന്നിവരെയും അനുമോദിച്ചു. ക്ഷേത്രം പ്രസിഡൻറ് എ. രാജൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മൂത്ത ചെട്ടിയാർച്ചൻ രാഘവൻ മുള്ളേരിയയാണ് എം.എൽ.എയെ ആദരിച്ചത്. സെക്രട്ടറി പുരുഷോത്തമൻ ചെമ്പിരിക്ക, കെ. അശോകൻ എന്നിവർ സംസാരിച്ചു. uduma ch kunjambu1, 2 സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയെ കീഴൂരിൽ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.