കാസർകോട്: നീലേശ്വരം അഡീഷനല്‍ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫിസിന് കീഴിലുളള 100 അംഗൻവാടികള്‍ക്കും നാല് മിനി അംഗൻവാടികള്‍ക്കും 2021-22 വര്‍ഷത്തെ അംഗൻവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും . ഫെബ്രുവരി അഞ്ചിന് ഉച്ചക്ക് 12 വരെ ടെൻഡര്‍ ഫോറം വിതരണം ചെയ്യും. ഫോണ്‍ - 0467 2999520 വയോമധുരം പദ്ധതിയിലൂടെ ഗ്ലൂക്കോമീറ്ററുകള്‍ അനുവദിക്കുന്നു കാസർകോട്: ജില്ലയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ് നിർണയിക്കാന്‍ സഹായിക്കുന്ന ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി നല്‍കുന്ന വയോമധുരം പദ്ധതി പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 100 ഗ്ലൂക്കോമീറ്ററുകളാണ് ജില്ലയില്‍ വിതരണം ചെയ്യുന്നത്. ആധാര്‍ കാര്‍ഡിൻെറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് റേഷന്‍ കാര്‍ഡിൻെറ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് / ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് പ്രമേഹരോഗിയാണെന്ന് തെളിയിക്കുന്ന സര്‍ക്കാര്‍ / എന്‍.ആര്‍.എച്ച്.എം. ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 29 നകം കാസര്‍കോട് ജില്ല സാമൂഹ്യനീതി ഓഫിസിലേക്ക് അയക്കണം. അപേക്ഷകര്‍ക്ക് 60 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഫോണ്‍ - 04994 255074.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.